തളങ്കര പടിഞ്ഞാറില്‍ മത്തിച്ചാകര
Aug 8, 2015, 20:06 IST
തളങ്കര: (www.kasargodvartha.com 08/08/2015) തളങ്കര പടിഞ്ഞാറില്‍ മത്തിച്ചാകര. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കുമ്പള ഭാഗത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ അഞ്ചോളം തോണികളില്‍ മത്തി ലഭിച്ചത്. ഇതോടെ കിലോയ്ക്ക് 150 രൂപ മുതല്‍ 200 വരെയുണ്ടായിരുന്ന മത്തിക്ക് ഒറ്റയടിക്ക് 50 രൂപയായത് നാട്ടുകാര്‍ക്കും, മത്സ്യം വാങ്ങാനെത്തിയവര്‍ക്കും ആശ്വാസമായി.
മത്സ്യം പിന്നീട് ലോറികളില്‍ കയറ്റി ഉള്ളാള്‍, മംഗളൂരു ഭാഗങ്ങളിലേക്ക് കയറ്റിയയച്ചു. നിരവധി പേരാണ് മത്തിച്ചാകരയറിഞ്ഞ് പടിഞ്ഞാര്‍ കടപ്പുറത്തെത്തിയത്. കാഞ്ഞങ്ങാട് ഭാഗത്തെ കടലില്‍ നിന്നാണ് ചാള ലഭിച്ചത്. കഴിഞ്ഞ ദിവസം പള്ളിക്കരയില്‍ ചെമ്മീന്‍ ചാകരയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ 300ന് മുകളിലുണ്ടായിരുന്ന ചെമ്മീന്‍ വില ഇപ്പോള്‍ അല്‍പം കുറഞ്ഞിട്ടുണ്ട്. ചാകരകള്‍ എത്തുന്നതോടെ മത്സ്യ വില താഴേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Keywords: Kasaragod, Kerala, Thalangara, Fish, Natives, Lorry, Uppala, S ardine, Sardine harvest in Thalangara.