ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു
Aug 10, 2015, 11:00 IST
പരപ്പ: (www.kasargodvartha.com 10/08/2015) ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ച്ചചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഓഫീസ് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന നാലായിരത്തോളം രൂപയുമായി കടന്നുകളയുകയായിരുന്നു.
പാചകപ്പുരയില്‍ കടന്ന മോഷ്ടാവ് അവിടെനിന്നെടുത്ത ചട്ടുകമുപയോഗിച്ചാണ് ഓഫീസിന്റെ പൂട്ട് കുത്തിപ്പൊളിച്ചത്. നാല് മുറികളുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്. പ്രധാന മുറിയുടെ പൂട്ട് തകര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടില്ല. തിങ്കളാഴ്ച ക്ഷേത്രത്തില്‍ വിവാഹചടങ്ങ് നടക്കേണ്ടിയിരുന്നതിനാല്‍ രാവിലെ എത്തിയ ഭാരവാഹികളാണ് പൂട്ട് പൊളിച്ചതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് വെളളരിക്കുണ്ട് എസ്.ഐ കെ.വി ഗംഗാധരന്റെ നേതൃത്വത്തില്‍ എത്തിയ സംഘം തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Parappa, Temple, Robbery, Kasaragod, Kerala, Police, Robbery in temple, Advertisement Malabar Wedding