ഖത്വീബിന്റെ മുറിയുടെ പൂട്ട് തകര്‍ത്ത് 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നു
Aug 5, 2015, 11:22 IST
കുമ്പള: (www.kasargodvartha.com 05/08/2015) ഖത്വീബിന്റെ മുറി കുത്തിതുറന്ന് 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ന്നു. ആരിക്കാടി വലിയ ജുമാ മസ്ജിദ് ഖത്വീബ് മുഹമ്മദ് മുനീര്‍ ഹുദവിയുടെ മൊബൈല്‍ ഫോണാണ് കവര്‍ന്നത്. ചൊവ്വാഴ്ച രാവിലെ ആറ് മണിക്കും എട്ട് മണിക്കും ഇടിയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്.
ഖത്വീബ് തൊട്ടടുത്ത മദ്രസയിലേക്ക്പോയി തീരിച്ചുവന്നപ്പോഴാണ് മുറിയുടെ പൂട്ട് തകര്‍ത്തതായി കണ്ടത്. അന്വേഷിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ കവര്‍ച്ചചെയ്തതായി കണ്ടത്. ഖത്വീബിന്റെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords : Robbery, Kumbala, Kasaragod, Kerala, Theft, Robbery in Khatheeb room, Mobile Phone, Malabar Wedding