രാജസ്ഥാനില്‍ നിന്നും 15 കാരിയെ തട്ടിക്കൊണ്ടുവന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Aug 22, 2015, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 22/08/2015) രാജസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടുവന്ന 15 കാരിയെ കാസര്‍കോട് തെരുവത്തെ ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചുവന്ന 21 കാരനായ യുവാവിനെ കാസര്‍കോട് പോലീസിന്റെ സഹായത്തോടെ രാജസ്ഥാന്‍ പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയേയും പ്രതിയേയും രാജസ്ഥാനിലേക്ക് കൊണ്ടുപോയി.
രാജസ്ഥാന്‍ ഉദൈപൂരിലെ സഫ്ഖാനാണ് അറസ്റ്റിലായത്. അഞ്ച് ദിവസം മുമ്പാണ് സഫ്ഖാന്‍ 15 കാരിയായ പെണ്‍കുട്ടിയെ കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുവന്നത്. പിന്നീട് തളങ്കര തെരുവത്തെ ഫോര്‍ട്ട് ഇന്‍ ലോഡ്ജില്‍വെച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ പോലീസ് ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഹോട്ടല്‍ റെയ്ഡ് ചെയ്ത് പ്രതിയെ പിടികൂടിയത്.
സഫ്ഖാന്‍ മുമ്പ് കാസര്‍കോട്ട് മാര്‍ബിള്‍ ജോലിചെയ്തുവന്നിരുന്നു. യുവാവിന്റെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് രാജസ്ഥാന്‍ പോലീസ് കാസര്‍കോട്ട് എത്തിയത്. ഉദൈപൂരിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ കാസര്‍കോട് സി.ഐയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സഫ്ഖാനെതിരെ ഉദൈപൂരില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിനും പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും ആഭരണങ്ങള്‍ കവര്‍ന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഉദൈപൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് രാജസ്ഥാന്‍ പോലീസ് പറഞ്ഞു.
Keywords: Rajasthani arrested for molestation, Kasaragod, Molestation, Arrest, Kerala, Rajasthan.
Advertisement: