കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഹജ്ജ് കുത്തിവെപ്പ് ഇരുട്ടുമുറിയില്‍; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജനറേറ്ററുമായി എത്തി
Aug 6, 2015, 11:22 IST
കാസര്‍കോട്: (www.kasargodvartha.com 06/08/2015) ജനറല്‍ ആശുപത്രിയില്‍ ഹജ്ജ് കുത്തിവെപ്പ് ഇരുട്ടുമുറിയില്‍. ഹജ്ജിന് പോകുന്ന 160 പേരാണ് വ്യാഴാഴ്ച കുത്തിവെപ്പിനായി ജനറല്‍ ആശുപത്രിയിലെത്തിയത്. വൈദ്യുതി മുടങ്ങിയതിനാല്‍ ഇരുട്ടുമുറിയിലാണ് കുത്തിവെപ്പ് നടത്തിയത്. ആശുപത്രിയിലെ ജനറേറ്റര്‍ കേടായതിനാല്‍ ബദല്‍ മാര്‍ഗമൊന്നും ആശുപത്രി അധികൃതര്‍ ഒരുക്കിയിരുന്നില്ല.
ഇത് കുത്തിവെപ്പിനെത്തിയവരില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വിവരമറിഞ്ഞ യൂത്ത് ലീഗ് കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ജനറേറ്റര്‍കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിച്ചതോടെയാണ് കുത്തിവെപ്പ് സൗകര്യപ്രദമായി മാറിയത്.

Keywords : Kasaragod, Kerala, Hajj, General-hospital, Muslim Youth League, Power cut interrupts vaccination in General Hospital, Advertisement Mahatha College