നൈറ്റ് പട്രോളിങ്ങിനിടെ പോലീസ് ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് എസ്.ഐക്കും ഡ്രൈവര്‍ക്കും പരിക്ക്
Aug 4, 2015, 11:43 IST
മഞ്ചേശ്വരം: (www.kasargodvartha.com 04/08/2015) നൈറ്റ് പട്രോളിങ്ങിനിടെ പോലീസ് ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് എസ്.ഐക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സതീഷ് ബല്ലാള്‍ (52), ഡ്രൈവര്‍ സുനില്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 മണിയോടെ സുങ്കതകട്ടയില്‍വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരേയും മംഗളൂരുവിലെ ഇന്ത്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനിലിന് തലയ്ക്കും മറ്റും സാരമായി പരിക്കേറ്റു. ജീപ്പ് നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Keywords: Manjeshwaram, Kasaragod, Jeep, Police, Accident, Injured, Kerala, Police officers injured in accident, Advertisement Malabar Wedding.