പോലീസ് സ്‌റ്റേഷനില്‍ സിവില്‍ പോലീസുകാരന് കൊടും ക്രിമിനലിന്റെ കുത്തേറ്റു
Aug 21, 2015, 11:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/08/2015) റെയില്‍വേ സ്‌റ്റേഷനില്‍ പരാക്രമം നടത്തിയ കുപ്രസിദ്ധ കുറ്റവാളി പോലീസ് സ്‌റ്റേഷനില്‍ വെച്ചു സിവില്‍ പോലീസ് ഓഫീസറെ കുത്തി പരിക്കേല്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കണ്‍ട്രോള്‍ റൂമിലെ പി.വി. ലിജനാണ് (27) കുത്തേറ്റത്. കൊടും ക്രിമിനലായ കാരാട്ട് നൗഷാദാണ് കുത്തി പരിക്കേല്‍പ്പിച്ചത്.
രാത്രി 10 മണിയോടെയാണ് സംഭവം. നൗഷാദ് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ പരാക്രമംകാട്ടുന്നതായി ചില യാത്രക്കാര്‍ പോലീസില്‍ വിളിച്ച് പരാതി അറിയിച്ചത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തി. ഇവിടെ നിന്നും സ്‌റ്റേഷനിലെത്തിച്ചയുടനെയാണു പ്രതി വീണ്ടും പരാക്രമം നടത്തിയത്.
പോലീസുകാരന്റെ തുടയ്ക്ക്് മാരകമായി കുത്തേറ്റു. കൊലപാതകം, വാഹനമോഷണം, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി അക്രമ കേസുകളില്‍ പ്രതിയായ നൗഷാദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കാഞ്ഞങ്ങാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചുവരികയായിരുന്നു നൗഷാദ്. ജാമ്യത്തിലിറങ്ങിയ ശേഷം നഗരത്തിലൂടെ മദ്യപിച്ചും ആയുധം കയ്യില്‍ വെച്ചും നടന്ന പ്രതിയെ പോലീസ് പിടികൂടാന്‍ കൂട്ടാക്കാതിരുന്നതാണ് വീണ്ടും ആക്രമണത്തിലേക്കു നയിച്ചതെന്നാണു നഗരവാസികള്‍ പറയുന്നത്.
Keywords: Police constable assaulted, Attack, Assault, Kerala, Kasaragod, Kanhangad, Injured.
Advertisement: