city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറ്റിക്കോലിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചാല്‍ പകരം പഞ്ചായത്ത് ഓഫീസ് നല്‍കേണ്ടി വരും: സി.പി.എം

കുറ്റിക്കോല്‍: (www.kasargodvartha.com 03/08/2015) സി.പി.എമ്മിന്റെ ബേഡകം ഏരിയാ കമ്മിറ്റി ഓഫിസും കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റി ഓഫിസും പ്രവര്‍ത്തിക്കുന്ന എ.കെ.ജി. മന്ദിരം പൊളിക്കാനുള്ള ഉത്തരവ് എന്ത് വിലകൊടുത്തും തടയുമെന്ന് സി.പി.എം. ബേഡകം ഏരിയാ സെക്രട്ടറി സി. ബാലന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുറ്റിക്കോലിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചാല്‍ പകരം പഞ്ചായത്ത് ഓഫീസ് സി.പി.എമ്മിന് നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം. സര്‍ക്കാര്‍ സ്ഥലത്തല്ല പാര്‍ട്ടി ഓഫീസ് കെട്ടിയിട്ടുള്ളത്.

1976 സെപ്തംബര്‍ ഒന്നിന് മുഹമ്മദ് കുഞ്ഞി എന്നയാളില്‍നിന്നും പാര്‍ട്ടി 2,000 രൂപ വിലകൊടുത്ത് വാങ്ങിയ 1.6 ഏക്കര്‍ സ്ഥലത്താണ് എ.കെ.ജി. മന്ദിരം പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ് കുഞ്ഞിക്ക് സര്‍്ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയാണ് സി.പി.എം. വിലകൊടുത്ത് വാങ്ങിയത്. 1974ല്‍തന്നെ സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രയാസമുണ്ടായതിനാല്‍ 1976ലാണ് സ്ഥലം രജിസ്റ്റര്‍ചെയ്യാന്‍ സാധിച്ചത്. ഇതിന്റെ എല്ലാരേഖകളും സി.പി.എമ്മിന്റെ കൈവശമുണ്ടെന്നും സി. ബാലന്‍ പറഞ്ഞു.

റവന്യൂ രേഖകളിലെ ചില പിഴവാണ് പാര്‍ട്ടി ഓഫീസ് സര്‍ക്കാര്‍ സ്ഥലത്താണെന്ന ആരോപണമുയരാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റവന്യൂ അധികൃതര്‍ സ്ഥലം അടയാളപ്പെടുത്തുമ്പോള്‍ ചില പാകപ്പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. സി.പി.എമ്മിന്റെ കൈവശം 1.6 ഏക്കര്‍ സ്ഥലം ഉണ്ടെന്ന് റവന്യൂ അധികൃതര്‍ സമ്മതിക്കുന്നുണ്ട്. ഈ സ്ഥലം കുറ്റിക്കോല്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടമടക്കം സ്ഥിതിചെയ്യുന്ന ഭാഗത്താണെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സി.പി.എം. ഓഫീസ് പൊളിച്ചാല്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം പാര്‍ട്ടിക്ക് നല്‍കേണ്ടസ്ഥിതിവരും. ഈപ്രശ്‌നം പരിഹരിക്കേണ്ടത് റവന്യൂ അധികൃതര്‍തന്നെയാണെന്നും സി. ബാലന്‍ വ്യക്തമാക്കി. 40 വര്‍ഷത്തോളമായി പാര്‍ട്ടിയുടെ കൈയിലുള്ള സ്ഥലത്താണ് പാര്‍ട്ടി ഓഫീസ് കെട്ടിഉയര്‍ത്തിയത്. ഇത് പൊളിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയമായും സി.പി.എം. നേരിടും. പാര്‍ട്ടി ഓഫീസ് പൊളിക്കണമെന്ന് സി.പി.എം. നേതൃത്വത്തിന് ഒരു ഉത്തരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച എ.കെ.ജി. മന്ദിരം അടിയന്തിരമായി ഒഴിപ്പിക്കാന്‍ കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ എന്‍. പ്രഭാകരയാണ് കഴിഞ്ഞ മാസം 29ന് ഉത്തരവിറക്കിയത്. സി.പി.എം. കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റി ഭൂമി കയ്യേറിയതിന് 25,000 രൂപ പിഴയടക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കയ്യേറ്റം തെളിഞ്ഞതിനാല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഭൂമയില്‍നിന്ന് ഒഴിയണമെന്നാണ് അഡീഷണല്‍ തഹസില്‍ദാരുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഉത്തരവ് വില്ലേജ് ഓഫീസില്‍ എത്തിയിട്ടുണ്ട്. നോട്ടീസ് രണ്ട് ദിവസത്തിനകം സി.പി.എം. നേതൃത്വത്തിന് നല്‍കുമെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്.

കുറ്റിക്കോല്‍ വില്ലേജില്‍ 149/2pt സര്‍വേ നമ്പറിലുള്ള 1.06 ഏക്കര്‍ ഭൂമിയാണ് നിയമപരമായി സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ പേരിലുള്ളത്. പാര്‍്ട്ടി ഓഫീസുമായിബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് സി.പി.എം. ഏരിയാ നേതൃത്വം തിങ്കളാഴ്ച വൈകിട്ട് 3.30ന് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും സി. ബാലന്‍ പറഞ്ഞു.

കുറ്റിക്കോലിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചാല്‍ പകരം പഞ്ചായത്ത് ഓഫീസ് നല്‍കേണ്ടി വരും: സി.പി.എം

Keywords:  Kuttikol, Kasaragod, CPM, C. Balan, Party office controversy in Kuttikol, Panchayath Office, Airline Travels

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia