ഉദ്യോഗസ്ഥരില്ല; ആര്‍.ടി.ഒ. ഓഫീസിലെത്തിയവര്‍ ബഹളംവെച്ചു
Aug 11, 2015, 14:10 IST
കാസര്‍കോട്: (www.kasargodvartha.com 11/08/2015) വിവിധ ആവശ്യങ്ങള്‍ക്കായി കാസര്‍കോട് കളക്ടറേറ്റിലെ ആര്‍.ടി.ഒ. ഓഫീസിലെത്തിയവര്‍ ബഹളംവെച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ലൈസന്‍സ് പുതുക്കല്‍, ആര്‍.സി. മാറ്റല്‍, പെര്‍മിറ്റ്, ലൈസന്‍സ് ലഭിക്കുന്നത് സംബന്ധിച്ച ആവശ്യങ്ങള്‍ക്കായെത്തിയവരാണ് സേവനം ലഭിക്കാത്തതിന്റെ പേരില്‍ ബഹളം വെച്ചത്.
16 ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് എ്ട്ട് ഉദ്യോഗസ്ഥര്‍മാത്രമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആവശ്യങ്ങളെല്ലാം തന്നെ കൃത്യസമയത്ത് നടത്തിക്കൊടുക്കാന്‍ സാധിക്കുന്നില്ല. പലരും ദിവസങ്ങളായി ആര്‍.ടി.ഒ. ഓഫീസില്‍ കയറി ഇറങ്ങി മടുത്തപ്പോഴാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. 60 ഓളം പേരാണ് ചൊവ്വാഴ്ച രാവിലെ ആര്‍.ടി.ഒ. ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയത്. ബന്ധപ്പെട്ടവരില്‍നിന്നും യാതൊരു പ്രതികരണവും ലഭിക്കാതതായതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
ഓഫീസില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തകാര്യം സ്ഥലം എം.എല്‍.എയെ പലതവണ അറിയിച്ചിട്ടുണ്ടെന്നും എം.എല്‍.എ. പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ്അറിയിച്ചിട്ടുണ്ടെന്ന് ആര്‍.ടി.ഒ. പറഞ്ഞെങ്കിലും ആളുകള്‍ ശാന്തരാവാന്‍ തയ്യാറായില്ല. ആര്‍.ടി.ഒ. പറഞ്ഞത് ശരിയാണോയെന്നറിയാന്‍ പ്രതിഷേധക്കാര്‍ എം.എല്‍.എയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എം.എല്‍.എയുടെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്നീട് പിരിഞ്ഞുപോയത്.
Keywords: No staff in Transport office, RTO, Kasaragod, Kerala, Advertisement Malabar Wedding.
Advertisement: