വാടക കെട്ടിടത്തില്‍ നിന്നും മോചനം; കുന്നിനു ഇനി സ്വന്തം അംഗന്‍വാടി
Aug 6, 2015, 10:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 06/08/2015) വര്‍ഷങ്ങളായി വിവിധ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുന്നില്‍ അംഗന്‍വാടിയുടെ ദുരിതത്തിനു മോചനമാകുന്നു. വാടക കെട്ടിടത്തിലായതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ദുരിതം അനുഭവിച്ചിരുന്നു. സ്വന്തം കെട്ടിടം ഇല്ലാത്തതിനാല്‍ പല സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.
അംഗന്‍വാടിക്ക് സ്വന്തം കെട്ടിടം ഇല്ലാത്തതിന്റെ പ്രയാസം മനസ്സിലാക്കിയ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അംഗമായ എ.കെ. ഷാഫിയുടെ അഭ്യര്‍ത്ഥനയെതുടര്‍ന്ന് 10 ലക്ഷം രൂപ കെട്ടിടം പണിയാന്‍ അനുവദിച്ചു. ഈ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക രീതിയില്‍ കെട്ടിടം പണിതത്. പതിനാലാം വാര്‍ഡ് ലീഗ് നേതൃത്വവും കുന്നില്‍ മേഖലാ യൂത്ത് ലീഗ് കമ്മിറ്റിയും ഇതിനായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. ഇതിന്റെ ഫലമായിട്ടാണ് കുന്നില്‍ അംഗന്‍വാടിക്ക് പുതിയ കെട്ടിടം അനുവദിച്ചത്. കെട്ടിടത്തിന് ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. ഷാഫിയെയും ഇതിനായി നേതൃത്വം നല്‍കിയവരെയും നാട്ടുകാര്‍ അഭിനന്ദിച്ചു.

Keywords : Mogral, Kasaragod, Kerala, Anganvady, Mogral Kunnil Anganvady, New Anganvady building