city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഫീസയ്ക്ക് അപൂര്‍വ്വ രോഗം; ചികിത്സിക്കാന്‍ വേണ്ടത് ലക്ഷങ്ങള്‍, നിങ്ങള്‍ക്ക് സഹായിക്കാമോ?

ബദിയടുക്ക: (www.kasargodvartha.com 1/08/2015) നഫീസയെ ഇനിയെപ്പോഴും ചികിത്സിപ്പിക്കണം. ചികിത്സാ ചിലവായി വേണ്ടത് ലക്ഷങ്ങള്‍. ബദിയഡുക്ക ചെര്‍ലടുക്കയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബൂബക്കറിന്റെ ഭാര്യ നഫീസ (35)യാണ് ചികിത്സയ്ക്ക് ഉദാരമതികളുടെ കനിവ് തേടുന്നത്.

രണ്ടു വര്‍ഷം മുമ്പാണ് കൈകാലുകളും ദേഹമാസകലവും കുരുവന്ന് പൊട്ടി വൃണമായി മാറുന്ന രോഗം നഫീസയില്‍ കണ്ടുതുടങ്ങിയത്. ഇതു മൂലം വേദന കൊണ്ട് പുളയുകയാണ് നഫീസ. അസുഖത്തെ തുടര്‍ന്ന് കൈകാലുകളുടെ ചലനശേഷിയും കുറഞ്ഞു വരികയാണ്. നിര്‍ദ്ധന കുടുംബമായതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് പോകാനുള്ള സാഹചര്യവുമില്ല. കഴിഞ്ഞ ദിവസം കഴുത്തില്‍ വലിയ മുഴ ബാധിച്ചതിനെ തുടര്‍ന്ന് ബദിയഡുക്കയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നഫീസയെ വിദഗ്ദ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്.

ഒരു നേരത്തെ ഭക്ഷണത്തിന് പോലും ഇവരുടെ കൈയില്‍ പണമില്ല. 15 ദിവസമായി നഫീസ ചികിത്സയിലാണ്. ഈ രോഗത്തിന് നിരന്തര ചികിത്സ വേണമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കഴുത്തിന് ശസ്ത്രക്രിയ നടത്തി. ഭര്‍ത്താവ് അബൂബക്കര്‍ നഫീസയോടൊപ്പം ആശുപത്രിയിലായതോടെ നിത്യചെലവിനുപോലും വഴിയില്ലാതെ പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ ഒരു മകളും രണ്ട് ആണ്‍മക്കളും ദുരിതമനുഭവിക്കുകയാണ്.

കര്‍ണാടക സ്വദേശികളായ ഈ കുടുംബം 16 വര്‍ഷം മുമ്പാണ് ബദിയടുക്കയിലെത്തിയത്. അബൂബക്കര്‍ ബദിയടുക്കയിലെ സര്‍വീസ് സ്‌റ്റേഷനില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ്. ഈ തുക കൊണ്ടാണ് കുടുംബം പോറ്റിവന്നത്. ഇവര്‍ക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. നഫീസയുടെ രോഗം മൂലം മൂത്ത മകള്‍ ആഇശയുടെ പഠനം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. കരുണയുള്ളവര്‍ ഇവരെ സഹായിക്കണം.

ഭര്‍ത്താവ് അബൂബക്കറിന്റെ പേരില്‍ ഗ്രാമീണ്‍ ബാങ്ക് ബദിയടുക്ക ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40617100001925 IFSC CODE: KLGB0040617. ഫോണ്‍: 9048437826 (അബൂബക്കര്‍).  നഫീസയെ ചികിത്സിക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലെ ഡോ. സുദീപ്: 9446844154.
നഫീസയ്ക്ക് അപൂര്‍വ്വ രോഗം; ചികിത്സിക്കാന്‍ വേണ്ടത് ലക്ഷങ്ങള്‍, നിങ്ങള്‍ക്ക് സഹായിക്കാമോ?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia