ബസിന് പിറകില്‍ കാറിടിച്ച് മാതാവിനും മകനും പരിക്ക്
Aug 13, 2015, 16:37 IST
ഉദുമ: (www.kasargodvartha.com 13/08/2015) ഉദുമ പള്ളത്ത് ബസിന് പിറകില്‍ കാറിടിച്ച് മാതാവിനും മകനും പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉദുമ തെക്കേക്കരയിലെ അന്‍സാര്‍ (20), മാതാവ് ജമീല (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാസര്‍കോട് നിന്നും മാങ്ങാട് വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ദേവീപ്രസാദ് ബസിന് പിന്നിലാണ് അന്‍സാര്‍ ഓടിച്ച റിട്‌സ് കാര്‍ ഇടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. സ്ഥിരം അപകടംനടക്കുന്ന സ്ഥലത്താണ് വീണ്ടും വാഹനാപകടം ഉണ്ടായത്. വിവരം അറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

Keywords: Udma, Accident, Kasaragod, Kerala, Injured, Bus, Car-Accident, Mother and son injured in accident, Royal Silks