കാസര്‍കോട് നഗരത്തില്‍ ഗുണ്ടാപിരിവ് സംഘം വാഴുന്നു; അന്ധഗായകരില്‍നിന്നും പണംതട്ടി
Aug 5, 2015, 13:29 IST
കാസര്‍കോട്: (www.kasargodvartha.com 05/08/2015) നഗരത്തില്‍ ഗുണ്ടാപിരിവ് നടത്തുന്ന സംഘം വിലസുന്നതായി പരാതി ഉയര്‍ന്നു. സംഘത്തില്‍പെട്ടവര്‍ കഴിഞ്ഞദിവസം പഴയ ബസ് സ്റ്റാന്‍ഡില്‍ ചികിത്സയ്ക്ക് വേണ്ടി ഗാനമേളനടത്തിയ അന്ധഗായകരില്‍നിന്നും പണംതട്ടിയെടുത്തു. വഴിവാണിഭക്കാരേയും അന്യസംസ്ഥാന തൊഴിലാളികളേയും ഭീഷണിപ്പെടുത്തി പണംതട്ടുകയാണ് ഹഫ്ത പിരിവ്കാരുടെ രീതി. മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നവരേയും വഴിയില്‍ വീണുകിടക്കുന്നവരേയും കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെ സദാസമയവും സംഘത്തില്‍പെട്ടവര്‍ നഗരത്തില്‍ കറങ്ങുന്നു.
ഏതാനും കേസുകളില്‍പ്രതിയായ നഗരപരിസരത്ത് വാടക വീട്ടില്‍ താമസിക്കുന്ന ഒരുയുവാവാണ് ഹഫ്തപിരിവിന് നേതൃത്വംനല്‍കുന്നതെന്നാണ് വിവരം. ഇയാള്‍ നേരത്തെ ഓട്ടോഡ്രൈവറായിരുന്നു. ഇയാളുടെ സംഘത്തില്‍ ഏതാനുംപേര്‍കൂടി സജീവമായി രംഗത്തുണ്ട്. കൃത്യമായ മറ്റുജോലികളൊന്നും ഇവര്‍ക്കില്ല. പോലീസിന്റെ കണ്‍മുന്നിലാണ് ഇവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ പോലീസിന് ഇവരെ തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
സംഘത്തില്‍പെട്ടവര്‍ക്ക് കഞ്ചാവ് ഇടപാടും ഉള്ളതായി സൂചന പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ഇടയ്ക്കിടെ നഗരപരിസരത്തെ ബീച്ചില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളടക്കമുള്ളവരെ കഞ്ചാവ് ലഹരിക്ക് അടിമകളാക്കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ നഗരത്തിലെ ചില വിദ്യാലയങ്ങളില്‍ കഞ്ചാവ് വില്‍ക്കാല്‍ വിദ്യാര്‍ത്ഥി സംഘത്തെതന്നെ കഞ്ചാവ് വില്‍പനക്കാര്‍ ഏജന്റുമാരാക്കിയിരുന്നു. പോലീസിന്റേയും സ്‌കൂള്‍ അധികൃതരുടേയും മറ്റും ശക്തമായ ഇടപെടലിനെതുടര്‍ന്നാണ് ഇത് അവസാനിച്ചത്.
നഗരത്തിലെ മഡ്ക്ക-ഒറ്റ നമ്പര്‍ ചൂതാട്ട കേന്ദ്രങ്ങളിലെ നിത്യസന്ദര്‍ശകരാണ് ഹഫ്ത സംഘത്തില്‍പെട്ടവരെന്ന് വിവരമുണ്ട്. നഗരത്തിലെ ഹഫ്തപിരിവുകാരെ നിലയ്ക്കുനിര്‍ത്താന്‍ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്നാണ് നഗരവാസികള്‍ ആവശ്യപ്പെടുന്നത്.

Keywords : Kasaragod, Kerala, Goonda, Cash, Complaint, Moneys snatched from blind singer