പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍
Aug 17, 2015, 17:33 IST
നീലേശ്വരം: (www.kasargodvartha.com 17/08/2015) പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരത്തെ 47 കാരനാണ് അറസ്റ്റിലായത്. നീലേശ്വരത്തെ ഒരു സ്‌കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി.
എട്ടാംതരത്തില്‍ പഠിക്കുമ്പോഴാണ് മകളെ പിതാവ് പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഒരുവര്‍ഷക്കാലത്തോളം ലൈംഗികചൂഷണം തുടര്‍ന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ പിതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനം അസഹ്യമായതോടെ പെണ്‍കുട്ടി അമ്മയെയും കൂട്ടി മറ്റൊരിടത്ത് താമസം തുടങ്ങി.
അവിടെ സുരക്ഷിതമല്ലെന്ന് കണ്ടതോടെ കുട്ടിയെ കോഴിക്കോട്ടെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. അവിടെ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്ന് പോലീസ് പോയി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിക്കെതിരെ കേസെടുക്കുകയുമായിരുന്നു.

Keywords : Molestation, Arrest, Father, Complaint, Police, Nileshwaram, Kanhangad, Kasaragod, Kerala.