city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാവുങ്കാല്‍ അപകടം: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 23/08/2015) മാവുങ്കാലില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിമുക്ത ഭടനും മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ പുഴക്കര കുഞ്ഞിക്കണ്ണന്റെ മകനും വിമുക്തഭടനുമായ സുരേഷ് ബാബു (39) ആണ് മരിച്ചത്. അപകടത്തില്‍ സുരേഷ് ബാബുവിന്റെ ഭാര്യ സുധാമണി (32) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകന്‍ ഗോപീകൃഷ്ണയും, ബസ് ഡ്രൈവര്‍ കൊട്ടോടിയിലെ രവിയും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മാവുങ്കാല്‍ അപകടം: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു
സുരേഷ് ബാബു

ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെ മാവുങ്കാല്‍ മില്‍മ ബൂത്തിന് സമീപമായിരുന്നു അപകടം. രാജപുരം ഭാഗത്ത് നിന്നും വരികയായിരുന്ന കെഎല്‍ 60 ജി 909 നമ്പര്‍ അപ്പൂസ് ബസും കെഎല്‍ 60 എ 5810 നമ്പര്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസും കാറും സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മാവുങ്കാല്‍ അപകടം: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു
സുധാമണി
മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുമ്പളയില്‍ വെച്ചാണ് സുരേഷ് ബാബു മരിച്ചത്. പരിക്കേറ്റ ബസ് യാത്രക്കാരായ കുമ്പള പെര്‍വാഡ് കടപ്പുറത്തെ അബ്ദുല്‍ ഖമീദ് (50), നീലേശ്വരം കണിയാംവയലിലെ എ.വി പ്രീതി (42) മകന്‍ അഖില്‍ (16) നീലേശ്വരത്തെ സുജാത (30) അണങ്കൂരിലെ ബീന ജെയിംസ് (22), നീലേശ്വരത്തെ ഉദയന്‍, ഓമന, അശോകന്‍ എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പൊയിനാച്ചിയിലെ ബേബി (50), ചെറുപനത്തടിയിലെ രാധിക (29), പനത്തടിയിലെ രജനി (39), പള്ളിക്കര കണയാംവയലില്‍ ശാരദ (64), പാണത്തൂരിലെ ഷാജി (60) എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഉണ്ണികൃഷ്ണന്‍ സുരേഷ്ബാബു - സുധ ദമ്പതികളുടെ മറ്റൊരു മകനാണ്. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍-സുമതി ദമ്പതികളുടെ മകനാണ് സുരേഷ്ബാബു. സഹോദരന്‍: സജി. കോടോം ഉദയപുരത്തെ ഗോപാലന്‍നായര്‍-ജാനകി ദമ്പതികളുടെ മകളാണ് സുധ. സഹോദരങ്ങള്‍: ജനാര്‍ദനന്‍, മണി, രാധ, ഉദയന്‍.

മാവുങ്കാല്‍ അപകടം: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു
Related News: 
മാവുങ്കാലില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഭര്‍ത്താവിനും കുട്ടിക്കും ഗുരുതരം

Keywords : Kanhangad, Mavungal, Accident, Death, Obituary, Husband, Wife, Bus, Car, Kasaragod, Kerala, Suresh Babu, Sudha Mani. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia