ട്രെയിന്‍ യാത്രക്കിടെ ചൗക്കി സ്വദേശി കൊയിലാണ്ടി പുഴയില്‍ വീണ് മരിച്ചു
Aug 4, 2015, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2015) ട്രെയിന്‍ യാത്രയ്ക്കിടെ കാസര്‍കോട് ചൗക്കി സ്വദേശിയായ യുവാവ് കൊയിലാണ്ടി കോരപ്പുഴയിലേക്ക് തെറിച്ചുവീണ് മരിച്ചു. ചൗക്കിയിലെ അബ്ദുര്‍ റഹ്മാന്‍ - ആഇശ ദമ്പതികളുടെ മകന്‍ അഹ്മദ് ബഷീര്‍ (38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈ മംഗലാപുരം എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന അഹ് മദ് ബഷീര്‍ ട്രെയിന്‍ കോരപ്പുഴ പാലത്തിലൂടെ പോകുമ്പോള്‍ പുഴയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തൊട്ടടുത്ത ദേശീയപാതയിലൂടെ വാഹനത്തില്‍പോവുകയായിരുന്നവരാണ് ട്രെയിനില്‍നിന്നും യാത്രക്കാരന്‍ പുഴയില്‍ തെറിച്ചുവീഴുന്നത്കണ്ടത്.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും മത്സ്യത്തൊഴിലാളികളും സ്‌കൂബ ഡൈവിംഗ് സംഘവുംചേര്‍ന്ന് പുഴയില്‍ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി ഒമ്പത് മണിയോടെ അഹ്മദ് ബഷീറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവിന്റേതെന്ന് സംശയിക്കുന്ന ഒരു ബാഗും പുഴയില്‍നിന്നും കിട്ടി. ഇതില്‍ ഒരു ലുങ്കിയും ഷര്‍ട്ടും ഉണ്ടായിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ് ബഷീര്‍. പെരുന്നാളിന് നാട്ടിലേക്ക് വന്നിരുന്ന യുവാവ് പിന്നീട് കോഴിക്കോട്ടേക്ക് തിരിച്ചുപോയിരുന്നു. തിങ്കളാഴ്ച നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് ബഷീര്‍ അപകടത്തില്‍പെട്ടതെന്ന് സംശയിക്കുന്നു. ആഇശയാണ് ഭാര്യ. ആഇശത്ത് ബാജിറ ഏകമകളാണ്. സഹോദരങ്ങള്‍: റിയാസ് (ദുബായ്), നസീമ.
പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

Keywords: Kasaragod, Kerala, Train, Accident, River, Drown, Ahmad Basheer, Kasaragod native dies in Koyilandy river.