നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ജീപ്പിലിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു
Aug 10, 2015, 22:04 IST
പുത്തൂര്‍: (www.kasargodvartha.com 10/08/2015) നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ജീപ്പിലിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. പെര്‍ജെയിലെ വിശ്വനാഥിന്റെ ഭാര്യ രുഗ് മിണി (35), ഗുഡ്ഡപ്പയുടെ ഭാര്യ ഭവാനി (40) എന്നിവരാണ് മരിച്ചത്. ജീപ്പിലുണ്ടായിരുന്ന മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിരാഡി ചുരം റോഡില്‍ അദ്ദഹോളിയില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.
ജീപ്പ് ഡ്രൈവര്‍ കൊക്രാടിയിലെ ചന്ദ്രശേഖറിനെയും കൂടെയുണ്ടായിരുന്ന കന്യാ സ്ത്രീയെയും ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിലും, വിശ്വനാഥ് എന്നയാളെ ഉപ്പിനങ്ങാടി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബംഗളൂരുവില്‍ നിന്നും മംഗളൂരുവിലേക്ക് വരികയായിരുന്ന ടൗങ്കര്‍ ലോറി സക്ലേഷ്പൂരിലേക്ക് പോവുകയായിരുന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട അറ്റകുറ്റ പണികള്‍ക്ക് ശേഷം ഞായറാഴ്ചയാണ് ഷിരാഡി ചുരം റോഡ് യാത്രക്കായി തുറന്നുകൊടുത്തത്.

Keywords : Puthur, Accident, Death, Obituary, Mangalore, National, Jeep, Tanker-Lorry,
Jeep-tanker accident on Shiradi Ghat - Two women killed.