ത്രിവര്‍ണപതാക വാനിലുയര്‍ന്നു; നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
Aug 15, 2015, 12:43 IST
കാസര്‍കോട്: (www.kasargodvartha.com 15/08/2015) സ്വാതന്ത്ര്യ ദിനത്തന്റേയും സമരപോരാട്ടങ്ങളുടേയും ജ്വലിക്കുന്ന സ്മരണ നിലനിര്‍ത്തിക്കൊണ്ട് നാടും നഗരവും 69-ാം സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍. ത്രിവര്‍ണപതാക വാനിലുയര്‍ന്നപ്പോള്‍ ദേശഭക്തിഗാനവും ദേശീയഗാനവും ഉയര്‍ന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും പായസ ദാനവും ശുചീകരണ പ്രവര്‍ത്തനങ്ങളും പലയിടത്തും നടന്നു. സ്‌കൂളുകളില്‍ രാവിലെ ദേശിയ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തു.
സ്വാതന്ത്ര്യദിന ഘോഷയാത്രയും സംഘടിപ്പിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ അഭിവാദ്യം സ്വീകരിച്ചു. വിവിധ സേനാവിഭാഗങ്ങളും എന്‍.സി.സി. സ്‌കൗട്ട് കേഡറ്റുകളും പരേഡില്‍ അണിനിരന്നു. സ്‌കൂളുകള്‍ ആശുപത്രി മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണപ്രവര്‍ത്തനവും നടത്തി.
കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല പതാക ഉയര്‍ത്തി. കൗണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും സംബന്ധിച്ചു.
സഅദിയ്യയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ദേളി: രാജ്യത്തിന്റെ 69-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിച്ചു. രാവിലെ സഅദിയ്യ കാമ്പസില്‍ നടന്ന പരിപാടിയില്‍ ജനാബ് അബ്ദുല്‍ വഹാബ് പതാക ഉയര്‍ത്തി.
അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, ഇബ്രാഹിം സഅദി വിട്ടല്‍, എന്‍.സി. അബ്ദുര്‍ റഹ് മാന്‍ സഅദി, ഫാസില്‍ സഅദി, അബ്ദുല്‍ ഹമീദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചെര്‍ക്കള പൊടിപ്പള്ളം അസാസുല്‍ ഇസ്ലാം കമ്മിറ്റി
ചെര്‍ക്കള: ഭാരതത്തിന്റെ അറുപത്തി എട്ടാമത് സ്വാതന്ത്ര ദിനം ചെര്‍ക്കള പൊടിപ്പള്ളം അസാസുല്‍ ഇസ്ലാം കമ്മിറ്റി വിപുലമായി ആഘോഷിച്ചു. അസാസുല്‍ ഇസ്ലാം മദ്‌റസ അങ്കണത്തില്‍ പ്രസിഡന്റ് ഷാഫി ഹാജി പതാക ഉയര്‍ത്തി.
മദ്രസ ഹാളില്‍ നടന്ന സ്വാതന്ത്ര ദിന സന്ദേശ ചടങ്ങ് ദുബൈ കെ എം സി ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു. മദ്രസ സദര്‍ മുഅല്ലിം ലത്വീഫ് ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. ഷരീഫ് പൊടിപ്പള്ളം, സ്വാലിഹ് പൊടിപ്പള്ളം, ഷാഫി ഹാജി പ്രസംഗിച്ചു.
ഹനീഫ് മൗലവി സ്വാഗതവും അബ്ദുല്‍ സലാം മൗലവി നന്ദിയും പറഞ്ഞു.
തൈവളപ്പ് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നാലാംമൈല്‍: തൈവളപ്പ് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രിഫാഹിയ്യ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.
മൂവര്‍ണത്താല്‍ പ്രത്യേകം അലങ്കരിച്ച ക്ലബ്ബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എം. അബ്ദുല്ല പതാക ഉയര്‍ത്തി. സെക്രട്ടറി അഹമ്മദ് അന്‍ഷാദ് ടി.എച്ചിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും സംബന്ധിച്ചു. തുടര്‍ന്ന് പായസ വിതരണവും നടന്നു.
സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഗവ. ഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു
കാസര്‍കോട്: സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവ. ഹോമിയോ ആശുപത്രി പരിസര ശുചീകരണ പ്രവര്‍ത്തനം നടത്തി.
നൂറോളം എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്ത പ്രവര്‍ത്തനത്തിന് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷീബ അമര്‍, വളണ്ടിയര്‍മാരായ അര്‍ജുന്‍, യഥുന്‍, അഖില്‍, ശ്രീഹരി, ശ്രുതി, രാഹുല്‍, അരുണ്‍, റയീസ്, ശ്രീരാഗ്, ശ്രീകാന്ത്, പ്രണവ് എന്നിവര്‍ നേതൃത്വം നല്‍കി.
കുന്നില്‍ അംഗന്‍വാടിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മൊഗ്രാല്‍ പുത്തൂര്‍: കുന്നില്‍ അംഗന്‍വാടിയില്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഉസ്മാന്‍ കല്ലങ്കൈ പതാക ഉയര്‍ത്തി. അംഗന്‍വാടി ടീച്ചര്‍ ബേബി, സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, അബ്ദുല്ലക്കുഞ്ഞി, ബി.ഐ. സിദ്ദീഖ്, അംസു മേനത്ത്, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, ഫിറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പായസ വിതരണം നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Independence Day celebration, School Students, Independence day parade, Independence day celebrations in Kasaragod.
Advertisement:
സ്വാതന്ത്ര്യദിന ഘോഷയാത്രയും സംഘടിപ്പിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ അഭിവാദ്യം സ്വീകരിച്ചു. വിവിധ സേനാവിഭാഗങ്ങളും എന്‍.സി.സി. സ്‌കൗട്ട് കേഡറ്റുകളും പരേഡില്‍ അണിനിരന്നു. സ്‌കൂളുകള്‍ ആശുപത്രി മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണപ്രവര്‍ത്തനവും നടത്തി.
കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല പതാക ഉയര്‍ത്തി. കൗണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും സംബന്ധിച്ചു.
സഅദിയ്യയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ദേളി: രാജ്യത്തിന്റെ 69-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിച്ചു. രാവിലെ സഅദിയ്യ കാമ്പസില്‍ നടന്ന പരിപാടിയില്‍ ജനാബ് അബ്ദുല്‍ വഹാബ് പതാക ഉയര്‍ത്തി.
അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില, ഇബ്രാഹിം സഅദി വിട്ടല്‍, എന്‍.സി. അബ്ദുര്‍ റഹ് മാന്‍ സഅദി, ഫാസില്‍ സഅദി, അബ്ദുല്‍ ഹമീദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചെര്‍ക്കള പൊടിപ്പള്ളം അസാസുല്‍ ഇസ്ലാം കമ്മിറ്റി
ചെര്‍ക്കള: ഭാരതത്തിന്റെ അറുപത്തി എട്ടാമത് സ്വാതന്ത്ര ദിനം ചെര്‍ക്കള പൊടിപ്പള്ളം അസാസുല്‍ ഇസ്ലാം കമ്മിറ്റി വിപുലമായി ആഘോഷിച്ചു. അസാസുല്‍ ഇസ്ലാം മദ്‌റസ അങ്കണത്തില്‍ പ്രസിഡന്റ് ഷാഫി ഹാജി പതാക ഉയര്‍ത്തി.
മദ്രസ ഹാളില്‍ നടന്ന സ്വാതന്ത്ര ദിന സന്ദേശ ചടങ്ങ് ദുബൈ കെ എം സി ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു. മദ്രസ സദര്‍ മുഅല്ലിം ലത്വീഫ് ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. ഷരീഫ് പൊടിപ്പള്ളം, സ്വാലിഹ് പൊടിപ്പള്ളം, ഷാഫി ഹാജി പ്രസംഗിച്ചു.
ഹനീഫ് മൗലവി സ്വാഗതവും അബ്ദുല്‍ സലാം മൗലവി നന്ദിയും പറഞ്ഞു.
വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായ ഓണ്‍ലൈന്‍ മത്സരങ്ങള്‍ ഒരുക്കി കലാലയം ഫേസ്ബുക്ക് ഗ്രൂപ്പ്
കാസര്‍കോട്: 'ഇപ്പോള്‍ സ്വാതന്ത്ര്യ സമര കാലം ആണെന്ന് കരുതുക, സ്വാതന്ത്ര്യ സമരത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു നിങ്ങള്‍ നടത്തുന്ന പ്രസംഗം എങ്ങനെ ആയിരിക്കും' സൗഹൃദ കൂട്ടായ്മയായ കലാലയം വാട്ട്‌സാപ്പിലൂടെ ഓണ്‍ലൈനായി സ്വാതന്ത്രദിനത്തില്‍ നടത്തിയ മലയാള പ്രസംഗ മത്സരത്തിലെ വിഷയം ആയിരുന്നു ഇത്. നൂറോളം പേര്‍ ആവേശകരമായി മത്സരിച്ചപ്പോള്‍ സ്വാതന്ത്ര്യ സമര കാലത്തിലേക്കുള്ള തിരിച്ചു പോക്കും പുതുതലമുറക്ക് ഒരു നവ്യാനുഭവും ആയി മാറിയത്.
വാട്ട്‌സപ്പിലൂടെ കലാലയം നടത്തിയ മത്സരങ്ങള്‍ ശ്രദ്ധേയം ആയിരുന്നു. വിദ്യാര്‍ത്ഥികളും യുവജനങ്ങളും പ്രവാസികളും അടക്കമുളള കലാലയം അംഗങ്ങള്‍ ആവേശത്തോടെ മത്സരങ്ങളില്‍ പങ്കാളികള്‍ ആയി. മലയാള പ്രസംഗം മത്സരത്തില്‍ സവാദ് ഉപ്പള ഒന്നാം സ്ഥാനവും തൗഫീല്‍ അംഗടിമുഗര്‍, ഉബൈദ് പള്ളങ്കോട് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ദേശഭക്തി ഗാന മത്സരത്തില്‍ സവാദ് ഉപ്പള ഒന്നാം സ്ഥാനവും നിച്ചു ഗോവ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ അന്‍സാബ് ആദൂര്‍ ഒന്നാം സ്ഥാനവും മഹബൂബ് സി അബൂബക്കര്‍, ഷാരൂക് കെ.എസ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. മത്സരങ്ങള്‍ റാഷിദ് മൊഗ്രാല്‍ നിയന്ത്രിച്ചു.
യൗവ്വനം സ്വാതന്ത്ര്യത്തിന് കാവലിരിക്കുന്നു; സോളിഡാരിറ്റി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു
കാസര്‍കോട്: യൗവ്വനം സ്വാതന്ത്ര്യത്തിന് കാവലിരിക്കുന്നു എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. അരക്ഷിതാവസ്ഥയും അടിച്ചമര്‍ത്തലും വ്യാപകമാകുന്ന ഈ കാലത്ത് രാജ്യത്തിന്റെ വിമോചന സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും വീണ്ടെടുപ്പിന് യുവത സജ്ജമാവണമെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച സംസാരിച്ച യുവ മാധ്യമ പ്രവര്‍ത്തകന്‍ ഷഫീഖ് നസറുല്ല ആവശ്യപ്പെട്ടു.
ഈ സ്വാതന്ത്ര്യ ദിനത്തില്‍ നാടിന്റെ സാഹോദര്യ ബോധത്തെ വീണ്ടെടുക്കാനും ബഹുവൈവിധ്യങ്ങളെ നിലനിര്‍ത്താനുമുള്ള പ്രതിജ്ഞയെടുക്കാനാവണം. മര്‍ദിദരും അടിച്ചമര്‍ത്തപ്പെട്ടവരുമായ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാനുള്ള ഊര്‍ജമാണ് ഓരോ സ്വാതന്ത്ര്യദിനവും നമുക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. എഫ്‌ഐടിയു സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഹമീദ് കക്കണ്ടം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ.എ മുഹമ്മദ് ഷാഫി, വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, എംഇഎസ് യൂത്ത് ജില്ലാ സെക്രട്ടറി എം.എ നജീബ്, ഫ്രൈഡേ ക്ലബ്ബ് ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഐഎന്‍എല്‍ ജില്ലാ കമ്മറ്റി അംഗം ശരീഫ് ചെമ്പരിക്ക, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാ അംഗം എന്‍.എം റിയാസ്, എസ്‌ഐഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി മുജീബ് കോളിയടുക്കം സ്വാഗതവും ജനറല്‍ സെക്രട്ടറി ടി.എം അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു. മൂസ ഇംറാന്‍, ആര്‍.ബി മുഹമ്മദ് ശാഫി, റാസിഖ്, കെ.വി ഇസാസുല്ലാഹ് എന്നിവര്‍ നേതൃത്വം നല്‍കി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റില്‍ പ്രസിഡണ്ട് മഞ്ചുനാഥ പ്രഭു പതാക ഉയര്‍ത്തുന്നു. |
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മര്‍ച്ചന്റ് യൂത്ത് വിംഗ് നടത്തിയ പായസ വിതരണം |
കാഞ്ഞങ്ങാട് മേരിക്വീന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മാനേജര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ പതായ ഉയര്‍ത്തുന്നു |
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഓഫീസില്‍ സെക്രട്ടറി സണ്ണി മാണിശ്ശേരി പതാക ഉയര്‍ത്തുന്നു |
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തെരുവത്ത് ഹാഷിംസ്ട്രീറ്റ് രിഫാഇയ്യ മദ്രസയില്‍ ടി.എ. ഖാലിദ് തെരുവത്ത് പതാക ഉയര്‍ത്തുന്നു |
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിദായത്തുസ്വിബിയാന്‍ മദ്രസയില്‍ മദ്രസ പ്രസിഡണ്ട് ഹാരിസ് കടവത്ത് പതാക ഉയര്‍ത്തുന്നു. |
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിദായത്തുസ്വിബിയാന്‍ മദ്രസയില്‍ നടന്ന പരിപാടി ഇബ്രാഹിം പളളങ്കോട് ഉദ്ഘാടനം ചെയ്യുന്നു. |
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ ഉസ്മാന്‍ കടവത്ത് പതാക ഉയര്‍ത്തുന്നു |
എരിയാല്‍ മേഖലാ മുസ്ലിം ലീഗ് നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി എ.എ. ജലീല്‍ പതാക ഉയര്‍ത്തുന്നു |
ആല്‍ഫ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി |
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ് ഡി പി ഐ കല്ലങ്കൈ ബ്രാഞ്ച് ട്രഷറര്‍ മൊയ്തീന്‍ കല്ലങ്കൈ പതാക ഉയര്‍ത്തുന്നു. |
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് അക്കാദമിയില്‍ മാനേജര്‍ പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് പതാക ഉയര്‍ത്തുന്നു |
യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഡി.സി.സി. ജില്ലാ ട്രഷറര്‍ പാദൂര്‍ കുഞ്ഞാമു ഹാജി പതാക ഉയര്‍ത്തുന്നു. |
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബാറടുക്ക ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ അംജദി ഉസ്താദ് പതാക ഉയര്‍ത്തുന്നു |
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ഡി. അശോക പതാക ഉയര്‍ത്തുന്നു |
ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ
ചെമ്മനാട്: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപകരെയും രക്ഷിതാക്കളെയും മറ്റു മുതിര്‍ന്നവരെയും ആദരിക്കാനും ബഹുമാനിക്കാനും പുതിയ തലമുറ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശമായി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സ്‌കൂള്‍ മാനേജര്‍ സി.എല്‍. ഹമീദ് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ഭാവി വരും തലമുറയിലെ യുവാക്കളാണ് തീരുമാനിക്കേണ്ടതെന്ന പഴയ ആശയം മാറ്റി ജീവിക്കുന്ന ഇന്നത്തെ പുതു തലമുറ അത് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ അച്യുതന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. എ.എസ്.എച്ച്. അബ്ദുല്‍ അസീസ്, നൗഷാദ് ആലിച്ചേരി, യു.എം. അഹമ്മദലി, പി.എം. അബ്ദുള്ള, ശ്രീമതി സാഹിറ, നജീറ, സി.എച്ച്.സാജു, ഹനീഫ്, സമീര്‍, സി.എല്‍.സഹീര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്‌കൂള്‍ ലീഡര്‍ ശിവാനി സ്വാഗതവും ശൈലജ ടീച്ചര്‍ നന്ദിയും പറഞ്ഞു. വിവിധ പരിപാടികള്‍ക്ക് കെ.പി. ലത ടീച്ചര്‍ നേത്രത്വം നല്‍കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം സ്‌കൂള്‍ മാനേജര്‍ സി.എല്‍. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
|
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളുടെ മാസ്സ് ഡ്രില്ലില്‍ നിന്നുള്ള ദൃശ്യം. |
കേരളകേന്ദ്രസര്‍വ്വകലാശാലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കാസര്‍കോട്: കേരളകേന്ദ്രസര്‍വ്വകലാശാലയുടെ പെരിയ ക്യാമ്പസില്‍ രാജ്യത്തിന്റെ 69-ാം സ്വാതന്ത്ര്യദിനം സമുചിതമായിആഘോഷിച്ചു. രാവിലെ 8.15ന് സര്‍വ്വകലാശാല അങ്കണത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ പതാകഉയര്‍ത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ അദ്ദേഹംസ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
കഴിഞ്ഞ 68 വര്‍ഷങ്ങളായി ഭാരതംവമ്പിച്ച പുരോഗതിനേടിയിട്ടുണ്ട്. എന്നാലും നമുക്ക് വളരെ ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. മാനവവിഭവശേഷി, സാമൂഹ്യവികസനം, ഗ്രാമീണവികസനം, അടിസ്ഥാന വികസന സൗകര്യങ്ങള്‍, ആരോഗ്യമേഖല, നിയമവാഴ്ച എന്നീ മേഖലകളില്‍ നാം ഇനിയും മുന്നേറേണ്ടതുണ്ട്. വികസിതരാജ്യങ്ങളുമായി നോക്കുമ്പോള്‍ ഭാരതത്തില്‍ ചെറുപ്പക്കാരുടെ ജനസംഖ്യ ഇപ്പോള്‍ വളരെ വലുതാണ്.
യുവജനങ്ങള്‍ വിദ്യാഭ്യാസം-സാങ്കേതിക, ആരോഗ്യമേഖലകളില്‍ കൂടി ശക്തിപ്രാപിച്ചാല്‍ നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ പ്രശ്‌നം അവസാനിക്കുക മാത്രമല്ല ചെയ്യുന്നത്, ലോകത്തിലെതന്നെ തൊഴിലവസരങ്ങള്‍ ഭാരതത്തിലെ ചെറുപ്പക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കണം. 2020 ആകുമ്പോള്‍ 50 കോടിചെറുപ്പക്കാര്‍ക്ക് സാങ്കേതികവിദ്യയില്‍ മികവുണ്ടാകണം.
ഭാരത്തിലെചെറുപ്പക്കാര്‍ക്ക് നല്ലൊരുഭാവി ഉണ്ടെന്നുള്ള ശുഭാപ്തിവിശ്വാസമാണ് എനിക്കുള്ളത്. 21-ാം നൂറ്റാണ്ടിലെ സാമൂഹ്യ, സാമ്പത്തിക ശക്തിയായി ഭാരതം മാറുമ്പോഴും സമാധാനത്തിലും ബഹുസ്വരതയിലുള്ള മൂല്യങ്ങളും നില നിര്‍ത്തിക്കൊണ്ടായിരിക്കും മുന്നേറുക എന്നുംഅദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാലകണ്‍ട്രോളര്‍ ശ്രി. വി. ശശിധരന്‍, സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സ് ഡീന്‍ ഡോ. എ. തുളസീധരന്‍, മറ്റ് അധ്യാപകരും, സര്‍വ്വകലാശാലജീവനക്കാരും കുട്ടികളും പങ്കെടുത്തു. ചടങ്ങില്‍ മധുരപലഹാരവിതരണം നടത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായവിവിധ കലാപരിപാടികളോടുകൂടി പരിപാടിസമാപിച്ചു.
തൈവളപ്പ് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നാലാംമൈല്‍: തൈവളപ്പ് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രിഫാഹിയ്യ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു.
മൂവര്‍ണത്താല്‍ പ്രത്യേകം അലങ്കരിച്ച ക്ലബ്ബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എം. അബ്ദുല്ല പതാക ഉയര്‍ത്തി. സെക്രട്ടറി അഹമ്മദ് അന്‍ഷാദ് ടി.എച്ചിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികളില്‍ ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും സംബന്ധിച്ചു. തുടര്‍ന്ന് പായസ വിതരണവും നടന്നു.
കോളജില്‍ സ്വാതന്ത്ര്യദിന പരിപാടിക്ക് തുടക്കമായി
പോപ്പുലര്‍ ഫ്രന്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മഞ്ചേശ്വരം: 69-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ ഉദ്യാവരം യൂണിറ്റ് ഉദ്യാവരം ടൗണില്‍ നടത്തിയ പരിപാടി പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ കുഞ്ഞത്തൂര്‍, മുഹമ്മദ് മഞ്ചേശ്വരം, നിയാസ് കുഞ്ഞത്തുര്‍, ഖലീല്‍ ഉദ്യാവരം സംസാരിച്ചു.
പൊയ്യത്തബയല്‍ സൂന്നി സെന്ററിന് കീഴില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വോര്‍ക്കാടി: എസ് വൈ എസ്, എസ് എസ് എഫ്, പൊയ്യത്തബയല്‍ യൂണിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 69ാം സ്വാതംന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. എസ് വൈ എസ് ചെയര്‍മാന്‍ അബൂബക്കര്‍ കണക്കുര്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ലത്വീഫ് സഅദി പ്രാര്‍ത്ഥന നടത്തി.
എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ സ്വാതന്ത്ര്യ ദിനം സന്ദേശ പ്രഭാഷണം നടത്തി. ജമാഅത്ത് ട്രഷറര്‍ മുഹമ്മദ് അസനബയല്‍, അബ്ദുര്‍ റഹ് മാന്‍ സഖാഫി പാറ, സലാം മദനി താമാര്‍, ഹുസൈനാര്‍ ഹസനബയല്‍, അബ്ദുല്‍ ഗഫൂര്‍ കെ. കെ, മുഹമ്മദ് ഹനീഫ് സഖാഫി, മൊയ്തീന്‍ ലത്വീഫി, അബ്ദുല്‍ ഗഫൂര്‍ കെ. കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹനീഫ പി. കെ. സ്വാഗതവും ഇര്‍ഫാന്‍ അസനബയല്‍ നന്ദിയും പറഞ്ഞു.
ഇ വൈ സി സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
എരിയാല്‍: ഇ വൈ സി സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇ വൈ സി സി പ്രസിഡന്റ് അസീസ് കടപ്പുറം പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചേരങ്കൈ അങ്കനവാടി വിദ്യാര്‍ത്ഥികളുടെ ഘോഷ യാത്രക്ക് സ്വീകരണം നല്‍കി.
മധുര പലഹാരം നല്‍കി. രിഫായി, ഫയാസ്, മുസ്തഫ ജാബിര്‍ കുളങ്കര, എന്നിവര്‍ ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചു. ചടങ്ങില്‍ ഷുക്കൂര്‍ എരിയാല്‍, ഹൈദര്‍ കുളങ്കര, ഖലീല്‍ എരിയാല്‍, നൗഷാദ് എരിയാല്‍, വൈ എം സമദ്, അഷ്‌റഫ് കുളങ്കര, നൗഷാദ് ബളളീര്‍, ഖലീല്‍, ഇ എം അബു, എന്നിവര്‍ സംബന്ധിച്ചു.
വിദ്യാനഗര്‍: ഇന്ത്യയുടെ 68-ാം സാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് വിവേകാനന്ദ കോളജില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് തുടക്കമായി. കോളജ് ക്യാമ്പസില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ സതീശന്‍ ഉദ്ഘാടനം ചെയ്തു.
ഗീതാ കുമാരി അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് ഹുദവി ബെദിര, മര്‍സൂഖ്, ഭാഗ്യശ്രീ, വസന്തന്‍, രുഗ്മിണി, മദനി, തബ്ഷീര്‍, രഞ്ജിത്ത്, സുമതി പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ക്വിസ്് മത്സരം, പ്രബന്ധരചനാ മത്സരം, ചിത്രരചനാ മത്സരം തുടങ്ങിയ വിവിധ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും.
പോപ്പുലര്‍ ഫ്രന്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മഞ്ചേശ്വരം: 69-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ ഉദ്യാവരം യൂണിറ്റ് ഉദ്യാവരം ടൗണില്‍ നടത്തിയ പരിപാടി പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ കുഞ്ഞത്തൂര്‍, മുഹമ്മദ് മഞ്ചേശ്വരം, നിയാസ് കുഞ്ഞത്തുര്‍, ഖലീല്‍ ഉദ്യാവരം സംസാരിച്ചു.
പൊയ്യത്തബയല്‍ സൂന്നി സെന്ററിന് കീഴില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വോര്‍ക്കാടി: എസ് വൈ എസ്, എസ് എസ് എഫ്, പൊയ്യത്തബയല്‍ യൂണിറ്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 69ാം സ്വാതംന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. എസ് വൈ എസ് ചെയര്‍മാന്‍ അബൂബക്കര്‍ കണക്കുര്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ലത്വീഫ് സഅദി പ്രാര്‍ത്ഥന നടത്തി.
എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ സ്വാതന്ത്ര്യ ദിനം സന്ദേശ പ്രഭാഷണം നടത്തി. ജമാഅത്ത് ട്രഷറര്‍ മുഹമ്മദ് അസനബയല്‍, അബ്ദുര്‍ റഹ് മാന്‍ സഖാഫി പാറ, സലാം മദനി താമാര്‍, ഹുസൈനാര്‍ ഹസനബയല്‍, അബ്ദുല്‍ ഗഫൂര്‍ കെ. കെ, മുഹമ്മദ് ഹനീഫ് സഖാഫി, മൊയ്തീന്‍ ലത്വീഫി, അബ്ദുല്‍ ഗഫൂര്‍ കെ. കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹനീഫ പി. കെ. സ്വാഗതവും ഇര്‍ഫാന്‍ അസനബയല്‍ നന്ദിയും പറഞ്ഞു.
ഇ വൈ സി സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
എരിയാല്‍: ഇ വൈ സി സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇ വൈ സി സി പ്രസിഡന്റ് അസീസ് കടപ്പുറം പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചേരങ്കൈ അങ്കനവാടി വിദ്യാര്‍ത്ഥികളുടെ ഘോഷ യാത്രക്ക് സ്വീകരണം നല്‍കി.
മധുര പലഹാരം നല്‍കി. രിഫായി, ഫയാസ്, മുസ്തഫ ജാബിര്‍ കുളങ്കര, എന്നിവര്‍ ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചു. ചടങ്ങില്‍ ഷുക്കൂര്‍ എരിയാല്‍, ഹൈദര്‍ കുളങ്കര, ഖലീല്‍ എരിയാല്‍, നൗഷാദ് എരിയാല്‍, വൈ എം സമദ്, അഷ്‌റഫ് കുളങ്കര, നൗഷാദ് ബളളീര്‍, ഖലീല്‍, ഇ എം അബു, എന്നിവര്‍ സംബന്ധിച്ചു.
ബായാര്‍ മുജമ്മഅ് സ്ഥാപനത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രസിഡണ്ട് അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി പതാക ഉയര്‍ത്തുന്നു
സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഗവ. ഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു
കാസര്‍കോട്: സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവ. ഹോമിയോ ആശുപത്രി പരിസര ശുചീകരണ പ്രവര്‍ത്തനം നടത്തി.
നൂറോളം എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്ത പ്രവര്‍ത്തനത്തിന് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷീബ അമര്‍, വളണ്ടിയര്‍മാരായ അര്‍ജുന്‍, യഥുന്‍, അഖില്‍, ശ്രീഹരി, ശ്രുതി, രാഹുല്‍, അരുണ്‍, റയീസ്, ശ്രീരാഗ്, ശ്രീകാന്ത്, പ്രണവ് എന്നിവര്‍ നേതൃത്വം നല്‍കി.
മൊഗ്രാല്‍ പുത്തൂര്‍: കുന്നില്‍ അംഗന്‍വാടിയില്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഉസ്മാന്‍ കല്ലങ്കൈ പതാക ഉയര്‍ത്തി. അംഗന്‍വാടി ടീച്ചര്‍ ബേബി, സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, അബ്ദുല്ലക്കുഞ്ഞി, ബി.ഐ. സിദ്ദീഖ്, അംസു മേനത്ത്, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, ഫിറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പായസ വിതരണം നടത്തി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പള്ളങ്കോട് സര്‍സയ്യിദ് എല്‍ പി സ്‌കൂളില്‍ പി ടി എ പ്രസിഡണ്ട് ഹാഷിം മൊഗന്‍ പതാക ഉയര്‍ത്തുന്നു |
ഗവ. കോളജ് എന്‍ എസ് എസ് യൂണിറ്റും പി ടി എ യുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോളജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പ്രൊഫ. കെ. മുഹമ്മദ് അലി പതാക ഉയര്‍ത്തുന്നു |
കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ മേലാങ്കോട് അംഗണ്‍വാടി കുട്ടികള്‍ക്ക് കളിക്കോപ്പുകള്‍ പ്രസിഡണ്ട് ഇ. രാജേന്ദ്രന്‍ നല്‍കുന്നു |
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ നടന്ന ഡോക്യുഡ്രാമ
|
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ നടന്ന ഡോക്യുഡ്രാമ
|
മൊവാസ് സ്വാതന്ത്രദിനാഘോഷവും അവാഡ്ദാനവും സംഘടിപ്പിച്ചു
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പ്രവാസി കൂട്ടായ്മയായ മൊഗ്രാല്‍ പുത്തൂര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ യു.എ.ഇ, 'മൊവാസ്' സ്വാതന്ത്രദിനാഘോഷവും വിവിധ വിദ്യാഭ്യാസ മേഖലകളില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും, ആഗസ്ത് 15ന് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ വെച്ച് നടന്നു. ചുരുങ്ങിയ കാലം കൊണ്ട് മൊഗ്രാല്‍ പുത്തൂറിന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവ സാനിധ്യമായി മാറിയ മൊവാസിന്റെ രണ്ടാമത്തെ പൊതു പരിപാടിയായിരുന്നു മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് നടന്നത്.
പരിപാടി എം.പി പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കാസര്‍കോടിന്റെ വേറിട്ട ജീവകാരുണ്യ പ്രവര്‍ത്തന മുഖമായ സായ് റാം ഗോപാല കൃഷ്ണ ഭട്ടിനെ ആദരിച്ചു. +2, എസ്.എസ്.എസ്.എല്‍.സി, മദ്രസാ പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ വിതരണവും നടന്നു.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ് 4 വര്‍ഷങ്ങളായി മൊവാസ് നടത്തി വരുന്നതെന്ന് പി. കരുണാകരന്‍ എം പി അഭിപ്രായപ്പെട്ടു. മൊഗ്രാല്‍ പുത്തൂരിന്റെ സമഗ്ര വികസനങ്ങള്‍ മുന്‍ നിര്‍ത്തി മൊവാസ് മുന്നോട്ട് വെച്ച ആവശ്യങ്ങളായ , പ്രിമരി ഹെല്‍ത് സെന്റര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്താനും, സപ്പ്‌ലൈക്കോ സ്‌റ്റോറ് ആരംഭിക്കാനും, പടിഞ്ഞാര്‍, ആസാദ് നഗര്‍ ഭാഗത്തേക്കുള്ള റെയില്‍വേ പാലം എത്രയും പെട്ടെന്ന് യാതാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊവാസിന്റെ പ്രവര്‍ത്തനം മൊഗ്രാല്‍ പുത്തൂര്‍ പ്രദേശത്ത് മാത്രം ഒതുക്കാതെ ജില്ലയുടെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. മൊവാസ് മുന്നോട്ട് വെക്കുന്ന ഏത് ആവശ്യങ്ങള്‍ക്കും ഗവണ്മെന്റ് തലത്തില്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഞാനോ മൊവാസോ ചെയ്തതിലുപരി ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യാനുണ്ടെന്നും അതുമായി മൊവാസ് മുന്നോട്ട് പോകണമെന്നും ആദരവ് ഏറ്റുവാങ്ങി സായ് റാം ഭട്ട് അഭിപ്രായപ്പെട്ടു.
ഡി.വൈ.എസ്.പി ടി പി രഞ്ജിത്ത്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ ഖാദര്‍, ജി.എച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍ ഹെഡ്മാഷ് ഹമീദ്, മുജീബ് കമ്പാര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ മൊവാസ് പ്രസിഡന്റ് എ.കെ കരീം മൊഗര്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം മൗന പ്രാര്‍ത്ഥനയും നടന്നു. മൊവാസ് ചെയര്‍മാന്‍ സക്കീര്‍ അഹമ്മദ് പി.എസ്.എം, ജനറല്‍ സെക്രട്ടറി റഫീഖ് കെ.പി, ട്രഷറര്‍ ശംസുദ്ദീന്‍ പിജി തുടങ്ങിയവര്‍ സംബന്ധിച്ചു. മൊവാസ് വൈസ് പ്രസിഡന്റ് റഹീം പുത്തൂര്‍ സ്വാഗതവും വെല്‍ഫെയര്‍ വിങ്ങ് കണ്‍ വീനര്‍ സിദ്ദീഖ് മടത്തില്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: