പശുവിനെ അന്വേഷിച്ചുപോയ വീട്ടമ്മയും പശുവും ഷോക്കേറ്റ് മരിച്ചു
Aug 15, 2015, 11:05 IST
ബദിയടുക്ക: (www.kasargodvartha.com 15/08/2015) മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയ വീട്ടമ്മയും പശുവും ഷോക്കേറ്റ് മരിച്ചു. പൈക്ക ചന്ദ്രമ്പാറയിലെ പരേതനായ അഹ്മദ് കുട്ടിയുടെ ഭാര്യ ബീഫാത്വിമ (56) യാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. കവുങ്ങിന്‍തോട്ടത്തില്‍ മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയ ബീഫാത്വിമയെ ഏറെവൈകിട്ടും കാണാത്തിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പൊട്ടിയ വൈദ്യുതി കമ്പിയില്‍നിന്നും ഷോക്കേറ്റ് മരിച്ചനിലയില്‍ ബീഫാത്വിമയേയും പശുവിനേയും കണ്ടെത്തിയത്. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മക്കള്‍: അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, ജാഫര്‍, ആഷിഫ്, ആഇശ, ഖദീജ, സാറ. മരുമക്കള്‍: ഇഖ്ബാല്‍, ജമാല്‍.
Keywords: Kasaragod, Kerala, Death, House-wife, Obituary, Cow, Shock, Injured, Hospital, Befathima, House wife electrocuted to death.
Advertisement: