തളങ്കരയില്‍ മത്തിച്ചാകര; കരയില്‍ ജനങ്ങള്‍ക്ക് ദുരിതം
Aug 19, 2015, 18:30 IST
തളങ്കര: (www.kasargodvartha.com 19/08/2015) മത്തിച്ചാകര കരയില്‍ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ആഴ്ചകള്‍ക്ക് മുമ്പ് തന്നെ തളങ്കര ഹാര്‍ബറില്‍ ചാകര എത്താന്‍ തുടങ്ങിയിരുന്നു. ഇത് കൊണ്ടുപോകാനായി നിരവധി ലോറികളാണ് ഹാര്‍ബറിലേക്കെത്തുന്നത്. ലോറിയില്‍ കയറ്റുന്ന മീന്‍ കഴുകുന്നത് റോഡരികില്‍ വെച്ചാണ്. ഇതിന്റെ മലിനജലം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ സമീപത്തെ പാര്‍ക്കിലെത്തുന്നവരും മറ്റും ദുരിതം അനുഭവിക്കുകയാണ്.
തൊട്ടടുത്ത വീട്ടുകാരും ദുര്‍ഗന്ധം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ചാകരയായി മത്സ്യം ലഭിച്ചപ്പോള്‍ വാങ്ങാനെത്തിയ നാട്ടുകാര്‍ക്ക് നല്‍കാതിരുന്നത് നേരത്തെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മലിന ജലം കെട്ടിക്കിടന്ന് തളങ്കര പടിഞ്ഞാറിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്.

Keywords : Kasaragod, Thalangara, Natives, Protest, Fish, sardine harvest, Fish harvest makes trouble for natives.
Advertisement:
Advertisement: