city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇരുകണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട ഹമീദിന് സഹായവുമായി ദുബൈ സൗഹൃദ വേദി

ദുബൈ: (www.kasargodvartha.com 10/08/2015) ഇരു കണ്ണുകളുടെയും കാഴ്ച ശക്തി നഷ്ടപ്പെട്ട കാസര്‍കോട് പുത്തിഗെ ചള്ളങ്കയത്തെ ഹമീദിന് (29) സഹായഹസ്തവുമായി ദുബൈ സൗഹൃദ വേദി പ്രവര്‍ത്തകര്‍. പ്രവര്‍ത്തകര്‍ സ്വരൂപിച്ച 5.5 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് കൈരളി പ്രവാസ ലോകം ദുബൈ കോഡിനേറ്റര്‍ കെ.എല്‍ ഗോപി ദുബൈ റാഫി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഹമീദിന് കൈമാറി.

സാമൂഹ്യ പ്രവര്‍ത്തകന്‍ അക്ബര്‍ പാറമേല്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞഹമ്മദ് പ്രസംഗിച്ചു. പി.കെ മുഹമ്മദ് സ്വാഗതവും നൗഫല്‍ മൊകേര നന്ദിയും പറഞ്ഞു.

എട്ട് വര്‍ഷത്തോളം ദുബൈയിലെ റെസ്‌റ്റോറെന്റില്‍ ജോലി ചെയ്ത ഹമീദിന്  പെടുന്നനെയാണ് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്. ജാതി മതി ഭേദമന്യേ തന്നെ സഹായിച്ചവര്‍ക്കെല്ലാം ഹമീദ് നന്ദി അറിയിച്ചു. എന്‍.എ ബക്കര്‍, ഖാലിദ് തലശ്ശേരി, ചന്ദ്രന്‍ മൊറാഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords : Kasaragod, Puthige, Dubai, Gulf, Helping hands, Hameed, Eye, Dubai Sawhrda Vedi. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia