city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസി വോട്ട്: കടമ്പ കടക്കാനാവുന്നില്ല, പ്രവാസികള്‍ക്ക് നിരാശ ബാക്കി

മുനീര്‍ പി ചെര്‍ക്കളം

ദുബൈ: (www.kasargodvartha.com 03/08/2015) ജനാധിപത്യ പ്രക്രിയയില്‍ തങ്ങളും കൂടി ഭാഗവാക്കാവുകയും തന്റെ കൂടി പങ്കാളിത്തമുള്ള ജന പ്രതിനിധിയെ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാവുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഭരണവും പ്രതിപക്ഷവും തരാതരം പോലെ പ്രവാസികളുടെ വോട്ടവകാശത്തിനായി ആശാവഹമായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടെങ്കിലും ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രവാസികള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്നയിടങ്ങളില്‍ സമ്മതിദാന അവകാശ വിനിയോഗത്തിന് മങ്ങലേല്‍പിക്കുന്ന വിധത്തിലാണ് ഇതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ മന്ദിപ്പ് സൂചിപ്പിക്കുന്നത്.

1951ലെ ജന പ്രാതിനിത്യ നിയമം ഭേദഗതി ചെയ്ത് രാജ്യത്തിന് പുറത്തുള്ള പൗരന്‍മാര്‍ക്ക് കൂടി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം നല്‍കുകയെന്നതാണ് ഇതിന് അവലംബിച്ചിട്ടുള്ള രീതി. പ്രവാസി സംഘടനകള്‍ കാലങ്ങളായി ഇതിനായി ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഈ പണമൊഴുക്ക് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയില്‍ താങ്ങായും വര്‍ത്തിക്കുന്നുമുണ്ട്.

ഇക്കാര്യം ഓര്‍മയിലെത്തുമ്പോഴെല്ലാം പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ച് അധികാരികള്‍ മധുര വാക്കുകളും വാഗ്ദാനങ്ങളും നല്‍കാറുമുണ്ട്. പക്ഷെ വോട്ടവകാശം പ്രവാസികള്‍ക്ക് കിട്ടാക്കനി തന്നെ.

ജന പ്രാതിനിത്യ നിയമ ഭേദഗതി സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തിലോ അതുമല്ലെങ്കില്‍ ഡിസംബറില്‍ നടക്കുന്ന ശീതകാല സമ്മേളനത്തിലോ പരിഗണിക്കാനോ പാസാക്കിയെടുക്കാനോ സാധ്യതയില്ലെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. ഫലത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിലും പ്രവാസികളുടെ പങ്കാളിത്തമുണ്ടായിരിക്കില്ലെന്ന് സാരം. ആശിച്ച് കാത്തിരിക്കുന്ന പ്രവാസ ലോകത്തിനിത് കടുത്ത വിഷമമുണ്ടാക്കുമെന്ന് തീര്‍ച്ച.

ഇനി പ്രവാസി വോട്ട് അംഗീകരിക്കപ്പെട്ടാലും വോട്ടെടുപ്പുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതാവസ്ഥയും നിലനില്‍ക്കുന്നു. ഓണ്‍ലൈനായോ തങ്ങള്‍ നിര്‍ദേശിക്കുന്ന ആള്‍ക്ക് നാട്ടില്‍ വോട്ട് ചെയ്യാനോ ഉള്ള സൗകര്യങ്ങളില്‍ ഏത് വേണമെന്ന് നിര്‍ദേശിക്കണമെന്നാണ് പ്രവാസി സംഘടനകള്‍ക്ക് കിട്ടിയിട്ടുള്ള അറിയിപ്പ്. ഇതില്‍ ഓണ്‍ലൈന്‍ വോട്ടിനാണ് മിക്ക സംഘനകളുടേയും പിന്തുണയുള്ളത്. ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങള്‍ പ്രവാസികള്‍ക്കായി നടപ്പിലാക്കിയിട്ടുള്ളത് ഈ രീതിയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ വോട്ട് ചേര്‍ത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വാര്‍ഡ് മെമ്പര്‍മാരെ തെരഞ്ഞെടുക്കാനായി കാത്തിരുന്നവര്‍ നിയമഭയിലെങ്കിലും തങ്ങള്‍ക്ക് വോട്ട് ചെയ്യാനായെങ്കില്‍ എന്ന് ആശിച്ച് കാത്തിരിപ്പാണ്. നാടിന്റെ നാടീമിടിപ്പില്‍ കാത് കൂര്‍പ്പിക്കുന്ന ഇവര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ ജനായത്തെ പോരില്‍ അവസരം നല്‍കാതിരിക്കുന്നത് നീതീകരിക്കാനുമാവില്ലല്ലോ.!

പ്രവാസി വോട്ട്: കടമ്പ കടക്കാനാവുന്നില്ല, പ്രവാസികള്‍ക്ക് നിരാശ ബാക്കി

Keywords : Gulf, Voters list, Political Party, Expatriates, Election, Online Voting, Government, Muneer P Cherkalam. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia