നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി പോലീസ് പിന്തുടര്ന്ന് പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
Aug 4, 2015, 13:28 IST
ബദിയടുക്ക: (www.kasargodvartha.com 04/08/2015) നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി പോലീസ് പിന്തുടര്ന്ന് പിടികൂടി. ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. മുകാരികണ്ടത്തെ അബൂബക്കര്‍ സിദ്ദീഖിനെയാണ് (20) അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകിട്ട് വിദ്യാഗിരിയില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയ ടിപ്പര്‍ലോറിയാണ് പോലീസ് പിന്തുടര്ന്ന് പിടികൂടിയത്.
ലോറിയുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയത് എന്തിനാണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ലോറി മോഷ്ടിച്ചുകൊണ്ടുവന്നതാണോ എന്ന സംശയവും ഉയര്‍ന്നുവന്നിട്ടുണ്ട്.
ലോറിയുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയത് എന്തിനാണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ലോറി മോഷ്ടിച്ചുകൊണ്ടുവന്നതാണോ എന്ന സംശയവും ഉയര്‍ന്നുവന്നിട്ടുണ്ട്.
Keywords: Driver arrested with tipper lorry, Badiyadukka, Kasaragod, Kerala, Arrest, Tipper lorry, Advertisement UK Traders.