city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28/08/2015) സിപിഎം പ്രവര്‍ത്തകന്‍ നാരായണനെ (45) കുത്തിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോടോം ബേളൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമം. ബിജെപി പ്രവര്‍ത്തകരുടെ ഏതാനും വീടുകള്‍ക്ക് നേരം അക്രമമുണ്ടായി. കൊടിമരങ്ങളും നശിപ്പിച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കൊലയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി സിപിഎം - ബിജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലയെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കായക്കുന്നില്‍ വെച്ചാണ് നാരായണന് കുത്തേറ്റത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. ബൈക്കിലെത്തിയ സംഘമായിരുന്നു നാരായണനെ കുത്തിവീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ സി അരവിന്ദാക്ഷനെ (35)യും സംഘം ആക്രമിച്ചിരുന്നു. ഗുരുതരമായി വെട്ടേറ്റ സി. അരവിന്ദാഷന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു

Related News:

കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട്‌ ജില്ലയില്‍ ഹര്‍ത്താല്‍
Keywords : Kasaragod, Kerala, Death, CPM, BJP, Police, Investigation, Harthal, Kanhangad, 
Kodom Belur, Narayanan, Aravindakhan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia