city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/08/2015) കോടോം-ബേളൂര്‍ കാലിച്ചാനടുക്കം കായക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകന്‍ നാരായണനെ (45) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല ഹര്‍ത്താല്‍ പൂര്‍ണം. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റുവാഹനങ്ങളൊന്നും സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താലിന്റെ പേരില്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം ഓണാഘോഷത്തിനിടയിലുണ്ടായ ഹര്‍ത്താല്‍ ജനങ്ങളെ ഏറെ ദുരിദത്തിലാഴ്ത്തി. തിരുവോണത്തിന് കടകളെല്ലാം അടച്ചിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ അവശ്യസാധനങ്ങള്‍ മുന്‍കൂട്ടി വാങ്ങാന്‍ സാധിക്കാതെ ഏറെ വിഷമത്തിലായി. അവധി ആഘോഷിക്കാന്‍ തയ്യാറെടുത്ത പലരേയും ഹര്‍ത്താല്‍ വിഷമിപ്പിച്ചു. പുറമെനിന്നും വന്നവര്‍ വാഹനങ്ങള്‍കിട്ടാതെ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ട്രെയിന്‍ യാത്രയേയാണ് പലരും ആശ്രയിക്കുന്നത്. 

പ്രശ്‌നബാധിത പ്രദേശങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.എമ്മിനും ബി.ജെ.പിക്കും സ്വാധീനമുള്ള മേഖലകളിലാണ് കൂടുതല്‍ പോലീസിനെ നിയോഗിച്ചിരിക്കുന്നത്.
സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം


Related News:
സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു

കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട്‌ ജില്ലയില്‍ ഹര്‍ത്താല്‍

Keywords : Harthal, Murder, Kasaragod, Kerala, Death, CPM, BJP, Police, Harthal, Kanhangad,  Kodom Belur, Narayanan, Aravindakhan, Advertisement UK Traders 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia