കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു
Aug 30, 2015, 19:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/08/2015) കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം രൂക്ഷം. ഏഴ് പേര്‍ക്ക് വെട്ടേറ്റു. ഇതില്‍ രണ്ടു പേരെ മംഗളൂരു ആശുപത്രിയിലും മറ്റു അഞ്ച് പേരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് വ്യാപകമായ അക്രമമാണ് കൊളവയല്‍ കാറ്റാടി പ്രദേശങ്ങളില്‍ നടക്കുന്നത്. കൊളവയലിലെ സിപിഎം പ്രവര്‍ത്തകരായ ശ്രീജിത്ത്, ഷിജു, ശ്രീജേഷ്, രതീഷ്, ബിജെപി പ്രവര്‍ത്തകരായ ചന്ദ്രന്‍, ഗണേഷന്‍, സഹോദരന്‍ സുനില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരായ സഞ്ജു, പ്രജിത്ത് എന്നിവര്‍ക്കും പരിക്കേറ്റു.
ബി.ജെ.പി പ്രവര്‍ത്തകരായ കെ.വി നാരായണന്‍, അപ്പ എന്നിവരുടെ വീടുകളും, കൊളവയല്‍ വിവേകാനന്ദ വിദ്യാമന്ദിരവും ഒരു സംഘം തകര്‍ത്തു. ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ ആറോളം പേരെ ബന്ധിയാക്കിയതായും വിവരമുണ്ട്. വിരലിലെണ്ണാവുന്ന കുറച്ച് പോലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. കൂടുതല്‍ പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Keywords: Kanhangad, Kerala, Kasaragod, Stabbed, CPM, BJP, Police, Attack, CPM-BJP clash in Kolavayal.
Advertisement: