സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍
Aug 28, 2015, 17:09 IST
കാസര്‍കോട്: (www.kasargodvartha.com 28/08/2015) കോടോം ബേളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താലിന് സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍.
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കോടോം ബേളൂര്‍ കായക്കുന്നിലെ സിപിഎം പ്രവര്‍ത്തകന്‍ നാരായണന്‍ കുത്തേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന അരവിന്ദാക്ഷന് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ മംഗളൂവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിജെപി പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു.
Related News:

Keywords: Harthal, Murder, CPM, Harthal, Kasaragod, Kerala, Death, Police, Stabbed,
Advertisement:
Advertisement: