നെല്ലിക്കുന്ന് ബീച്ച് റോഡില്‍ കുട്ടികളുടെ സ്‌കൂട്ടര്‍ പഠിത്തം ജനങ്ങള്‍ക്കാകെ പൊല്ലാപ്പാകുന്നു!
Aug 1, 2015, 13:44 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 01/08/2015) നെല്ലിക്കുന്ന് ലൈറ്റ്ഹൗസ് മുതല്‍ ചേരങ്കൈ വരെ പെണ്‍കുട്ടികളുള്‍പെടെയുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂട്ടര്‍ പഠിത്തം ജനങ്ങള്‍ക്കാകെ പൊല്ലാപ്പാകുന്നു. ചെറിയ കുട്ടികളെ മുന്നിലിരുത്തിയാണ് പലരും കുട്ടികളെ ബൈക്കും സ്‌കൂട്ടറും പഠിപ്പിക്കുന്നത്. നേരത്തെ സംഘര്‍ഷ മേഖലയായ ഇവിടെ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടായാല്‍ അത് നാടിന്റെ സമാധാനാന്തരീക്ഷത്തെ തന്നെ ബാധിക്കുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
ഏതാനും ദിവസം മുമ്പ് ഇത്തരത്തില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്ന സ്‌കൂട്ടറില്‍ ഒരു വാഹനമിടിച്ചതിന്റെ പേരില്‍ വാക്ക് തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു. ചിലര്‍ ഇടപെട്ട് സമാധാനിപ്പിച്ചത് കൊണ്ടാണ് പ്രശ്‌നം വഷളാകാതിരുന്നത്. പോലീസിന്റെ വലിയ ബസ് ഇവിടെ സദാസമയവും കാവലുണ്ട്. പഠിക്കുന്നവര്‍ക്ക് അതൊരു തടസമില്ല.
ബീച്ച് കാണാനെത്തുന്നവരും കുട്ടികളെ കൊണ്ട് ഇവിടെ സ്‌കൂട്ടര്‍ ഓടിപ്പിക്കുന്നുണ്ട്. കുട്ടികളെ വാഹനം പഠിപ്പിച്ചാല്‍ ഇവര്‍ പിന്നീട് വീട്ടുകാര്‍ അറിയാതെ വാഹനവുമായി പുറത്തുകറങ്ങാന്‍ പോയി അപകടത്തില്‍പെടുന്നതും കാസര്‍കോട്ടെ പതിവ് സംഭവമായി മാറുകയാണ്. നെല്ലിക്കുന്നില്‍ ഒരു വര്‍ഷം മുമ്പ് മൂന്നു കുട്ടികള്‍ അപകടത്തില്‍ പെട്ട് ദാരുണമായി മരിച്ച സംഭവവുമുണ്ടായിരുന്നു.
പോലീസ് എത്രയും പെട്ടെന്ന് കുട്ടികളുടെ സ്‌കൂട്ടര്‍ പഠനവും സ്‌കൂട്ടറില്‍ കറങ്ങുന്നതും അവസാനിപ്പിക്കണമെന്നാണ് നാട്ടിലെ സമാധാനപ്രേമികള്‍ ആവശ്യപ്പെടുന്നത്. അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികള്‍ പോലും ഇവിടെ വൈകുന്നേരങ്ങളില്‍ സ്‌കൂട്ടര്‍ ഓടിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Nellikunnu, Scooter, Accident, Police, Study, Children's scooter raiding.
Advertisement: