തൊഴിലുറപ്പ് യോഗത്തിനിടയില്‍ പുകവലി; ചോദ്യം ചെയ്ത യുവതിക്ക് ഭീഷണി, ഒടുവില്‍ പോലീസ് കേസായി
Aug 3, 2015, 12:46 IST
ചീമേനി: (www.kasargodvartha.com 03/08/2015) തൊഴിലുറപ്പ് പദ്ധതി യോഗത്തിനിടയില്‍ പുകവലിച്ച യുവാവിന്റെ നടപടിയെ ചോദ്യം ചെയ്ത യുവതിക്ക് ഭീഷണി. ഒടുവില്‍ യുവതിയുടെ പരാതിയില്‍ പോലീസ് യുവാവിനെതിരെ കേസെടുത്തു. തൊഴിലുറപ്പ് തൊഴിലാളിയായ സുശീലയുടെ പരാതിയില്‍ ചീമേനി വെളിച്ചംതോട്ടെ രാജനെതിരെയാണ് പോലീസ് കേസെടുത്തത്.
യോഗത്തിനിടയില്‍ രാജന്‍ പരസ്യമായി പുകവലിക്കുകയായിരുന്നു. ഇത് തനിക്കും മറ്റുള്ളവര്‍ക്ക് ബുദ്ധിമ്മുട്ടാണെന്ന് അറിയിച്ചപ്പോഴാണ് യുവതിക്ക് നേരെ ഭീഷണിയുണ്ടായത്. പുകവലിക്കുന്നത് എതിര്‍ത്താല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് യുവതി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും സി ഐ ടി യു തൊഴിലാളിയായ രാജനെതിരെ നിയമനടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി ചീമേനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kasaragod, Kerala, cheemeni, Police, case, Threatening, complaint, Case against youth for threatening youth, Aramana Hospital.
Advertisement: