ആശുപത്രിയില്‍ വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവം; ജീവനക്കാരെ ആക്രമിക്കാന്‍ മുതിര്‍ന്ന മകളുടെ ഭര്‍ത്താവിനെതിരെ കേസ്
Aug 2, 2015, 11:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/08/2015) തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ പരിചരണത്തിനെത്തിയ സ്ത്രീയുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രകോപിതനായി ആശുപത്രി ജീവനക്കാരെ ആക്രമിക്കാന്‍ മുതിരുകയും അസഭ്യം പറയുകയും ചെയ്തതിന് സ്ത്രീയുടെ മകളുടെ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ തച്ചങ്ങാട് അരവത്തെ രാജേഷിനെതിരെയാണ് പോലീസ് കേസെടുത്തത്.
രാജേഷിന്റെ ഭാര്യ രാജലക്ഷ്മിയെ പ്രസവത്തിനായി ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാജലക്ഷ്മിയെ പരിചരിക്കാനെത്തിയ മാതാവ് ഗൗരിയുടെ സ്വര്‍ണ്ണമാലയാണ് അപഹരിക്കപ്പെട്ടത്. ഇതില്‍ പ്രകോപിതനായ രാജേഷ് ജില്ലാ ആശുപത്രിയിലെ അറ്റന്‍ഡര്‍ അടക്കമുള്ള ജീവനക്കാരെ ആക്രമിക്കാന്‍ മുതിരുകയും ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു.
Related News:

ആശുപത്രിയിലെ കവര്‍ച്ച; ജീവനക്കാര്‍ പോലീസ് നിരീക്ഷണത്തില്‍
ആശുപത്രിയില്‍ വൈദ്യുതി നിലച്ചപ്പോള്‍ കവര്‍ച്ച; പ്രസവിച്ച മകളെ പരിചരിക്കാനെത്തിയ മാതാവിന്റെ മാല കവര്‍ന്നു
Keywords: Kasaragod, Kanhangad, Kerala, House-wife, hospital, Attack, Assault, Case against youth for assaulting hospital workers.
Advertisement: