ബസ് ഡ്രൈവര്‍മാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തില്‍; സ്‌കൂളിന് അവധിനല്‍കി
Aug 13, 2015, 13:18 IST
ഉപ്പള: (www.kasargodvartha.com 13/08/2015) അനഫി ബസാറില്‍ പ്രവര്‍ത്തിക്കുന്ന തഹാനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ് ഡ്രൈവര്‍മാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരത്തിലായതോടെ സ്‌കൂളിന് വ്യാഴാഴ്ച അവധിനല്‍കി. സമരംമൂലം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. വ്യാഴാഴ്ച പൂര്‍ണ്ണമായും സ്‌കൂളിന് അവധിനല്‍കേണ്ടിവന്നു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് 5,000 രൂപ മുതല്‍ 6,000 രൂപ വരെയാണ് ശമ്പളം നല്‍കിവന്നിരുന്നത്. ഇത് 8,500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവര്‍മാര്‍ താക്കോല്‍ മാനേജ്‌മെന്റിനെ ഏല്‍പിച്ചത്.
പകരം ഡ്രൈവര്‍മാരെ കിട്ടാത്തതിനാല്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ കഴിയാതിരുന്നതിനെതുടര്‍ന്നാണ് വ്യാഴാഴ്ച സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്. പ്രശ്‌നം ചര്‍ച്ചചെയ്‌തെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും അനുകൂലസമീപനം ഉണ്ടായിട്ടില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. അതേസമയം തിങ്കളാഴ്ചമുതല്‍ സ്‌കൂള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും പകരം ഡ്രൈവര്‍മാരെ ഏര്‍പെടുത്തിയതായും സ്‌കൂള്‍ മാനേജര്‍ മൊയ്തീന്‍കുഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
700 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 10 ബസ് ഡ്രൈവര്‍മാരാണ് സമരത്തിലുള്ളത്. ഈ സ്‌കൂള്‍ ഒരു വര്‍ഷം മുമ്പ് ഉപ്പളയിലെ എ.ജെ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏറ്റെടുത്തിരുന്നു.

Keywords: Uppala, School-Bus, Kerala, Kasaragod, Protest, Bus drivers in protest; school functions interrupted, Advertisement Rossi Romani