സ്വകാര്യ ബസ് റോഡരികിലേക്ക് പാഞ്ഞുകയറി; ഒഴിവായത് വന്‍ ദുരന്തം
Aug 10, 2015, 12:35 IST
മുള്ളേരിയ: (www.kasargodvartha.com 10/08/2015) മുള്ളേരിയയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് റോഡരികിലേക്ക് പാഞ്ഞുകയറി. ഭാഗ്യംകൊണ്ട് വന്‍ ദുരന്തം ഒഴിവായി. കാടകം ചായിത്തലത്താണ് അപകടം. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ നിറയെ യാത്രക്കാരുമായി വരികയായിരുന്ന മഹാദേവി ബസാണ് അപകടത്തില്‍പെട്ടത്.
എതിരെ നിന്നും മറ്റൊരു വാഹനത്തെ മറികടന്നുവന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബസ് റോഡരികിലേക്ക് പാഞ്ഞുകയറിയത്. ബസ് റോഡില്‍നിന്നും പുറത്തിറങ്ങിയ ഉടനെ സ്ത്രീകളും വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ നിലവിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ എല്ലാവരേയും പുറത്തിറക്കുകയായിരുന്നു.
ജില്ലായില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചെറുതുംവലുതുമായ നിരവധി ബസ് അപകടങ്ങളാണ് നടന്നത്. മിക്ക അപകടങ്ങളും അമിതവേഗതമൂലമാണ് സംഭവിച്ചത്. റോഡിന്റെ മോശം അവസ്ഥയും അപകടത്തിന് ആക്കംകൂട്ടുന്നു.

Keywords: Accident, Mulleria, Bus-accident, Kasaragod, Kerala, Miraculous escape for passengers, Advertisement Rossi Romani