നിയന്ത്രണംവിട്ട് ബസ് റോഡരികിലേക്ക് മറിഞ്ഞു; വന്‍ ദുരന്തം ഒഴിവായി
Aug 15, 2015, 11:22 IST
ചീമേനി: (www.kasargodvartha.com 15.08.2015) ടൗണിന് സമീപം ശനിയിയാഴ്ച രാവിലെ എട്ട് മണിയോടെ സ്വകാര്യ ബസ് നിയന്ത്രം വിട്ട് മറിഞ്ഞു. ചീമേനിയില്‍നിന്നും കരിവെള്ളൂര്‍ വഴി പയ്യന്നൂരിലേക്ക് പോവുകയായിരുന്ന നാസ് ബസാണ് നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞത്. ബസില്‍ പത്തോളം യാത്രക്കാര്‍മാത്രമാണ് ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
അവധിദിവസമായതിനാലാണ് ബസില്‍ യാത്രക്കാര്‍ കുറവായിരുന്നത്. നിസാരമായി പരിക്കേറ്റ ഏതാനുംപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ചീമേനി പോലീസും സ്ഥലത്തെത്തിയിരുന്നു. റോഡില്‍നിന്നും 20 അടി ദൂരത്തേയ്ക്കാണ് ബസ് മറിഞ്ഞത്.
Keywords: Accident, Accident, Kasaragod, Cheemeni, Kerala, Bus-accident, Bus accident in Cheemeni.
Advertisement: