ബന്തിയോട് മള്ളംകൈയില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികള്‍
Aug 6, 2015, 18:31 IST
ബന്തിയോട്: (www.kasargodvartha.com 06/08/2015) മള്ളംകൈയില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. ഇതില്‍ ഏതാനും വിദ്യാര്‍ത്ഥികളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ ഉപ്പളയിലേയും കുമ്പളയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തലപ്പാടിയില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍. 13 എച്ച് 1335 നമ്പര്‍ ഐക്കണ്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Keywords: Accident, Injured, Kasaragod, Kerala, Bandiyod, Students, Treatment, Highway, Road, Bus accident in Bandiyod, Khansa.
Advertisement: