ബദിയടുക്കയിലെ എ.ടി.എം. കവര്‍ച്ച; ടെക്‌നീഷ്യന്‍ പിടിയില്‍, പണംകവര്‍ന്നത് ഡിജിറ്റല്‍ നമ്പര്‍ ചോര്‍ത്തിയെടുത്ത്
Aug 22, 2015, 11:42 IST
കാസര്‍കോട്: (www.kasargodvartha.com 22/08/2015) ബദിയടുക്ക ടൗണിലെ കാനറാ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ നിന്നും 87,000 രൂപ കവര്‍ച്ചചെയ്ത കേസില്‍ എ.ടി.എം. ടെക്‌നിഷ്യന്‍ പിടിയില്‍. ആലുവ സ്വദേശിയും ബാങ്കുകള്‍ക്ക് എ.ടി.എം. മെഷീനുകള്‍ സ്ഥാപിച്ചുനല്‍കുകയും ചെയ്യുന്ന എറണാകുളത്തെ സ്ഥാപനത്തിലെ ജോലിക്കാരനുമായ സി.ജി. വിനോദ് (25) ആണ് പോലീസിന്റെ പിടിയിലായത്. കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച ഉച്ചയോടെ രേഖപ്പെടുത്തും. അറസ്റ്റുവിവരം അറിയിക്കുന്നതിനായി ജില്ലാ പോലീസ് ചീഫ് ശനിയാഴ്ച ഉച്ചയക്ക് മൂന്ന് മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
എ.ടി.എം. കൗണ്ടറുകളുടെ തകരാര്‍ പരിഹരിക്കാനെത്തുന്ന ടെക്‌നിഷ്യനായ വിനോദ് മാനേജര്‍മാരുടെ സാന്നിധ്യത്തില്‍ എ.ടി.എം. മെഷീന്‍ തുറക്കുമ്പോള്‍ മാനേജര്‍ രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ നമ്പര്‍ മനസ്സിലാക്കിവെക്കുകയും പിന്നീട് എം.ടി.എം. കൗണ്ടറിലെത്തി പണം കവരുകയുമാണ് ചെയ്യുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ വിവിധ ബാങ്കുകളിലെ എ.ടി.എം. കൗണ്ടറുകളുടെ തകരാര്‍ പരിഹരിക്കുന്നത് ടെക്‌നീഷ്യനായ വിനോദാണ്. എം.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നുപോലും പ്രതിയെകുറിച്ചുള്ള സൂചനകള്‍ ലഭിച്ചില്ല.
കാസര്‍കോട്ടെ ഒരു ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ ശരിയാക്കാന്‍ എത്തിയപ്പോള്‍ വിനോദിനെ ചോദ്യംചെയ്യുകയും ചോദ്യംചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുകയുംചെയ്തതോടെയാണ് വിനോദ് തന്നെയാണ് എ.ടി.എം. കൗണ്ടറില്‍ കവര്‍ച്ചനടത്തിയതെന്ന് വ്യക്തമായത്. പല എ.ടി.എം. കൗണ്ടറുകളില്‍നിന്നും വിനോദ് ഇത്തരത്തില്‍ പണം കവര്‍ന്നതായി സൂചനയുണ്ട്. കേസും നൂലാമാലകളും ഒഴിവാക്കുന്നതിനായി പലയിടത്തും ബാങ്ക് മാനേജര്‍മാര്‍തന്നെയാണ് അവരുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ടുപോകുന്ന പണം അടക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിയെകുറിച്ച് ഇതുവരെ സംശയമോ പരാതിയോ ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ മെയ് 15 ആണ് ബദിയടുക്കയിലെ കാനറ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍നിന്നും 87,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. എ.ടി.എമ്മിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് അടക്കം പോലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.
Related News:
ബദിയഡുക്കയില്‍ എ ടി എമ്മില്‍ നിന്നും 87,000 രൂപ കാണാതായതായി പരാതി
Keywords: Kasaragod, Kerala, Badiyadukka, Robbery, Theft, Badiyadukka ATM robbery technician held.
Advertisement: