city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്ക് ഷോറുമില്‍നിന്നും 18 ലക്ഷം രൂപ തട്ടിയ യുവതിയുടെ ഭര്‍ത്താവ് ഷോറൂം ഉടമയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; പ്രതി അറസ്റ്റില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 06/08/2015) ബൈക്ക് ഷോറുമില്‍നിന്നും 18 ലക്ഷം രൂപ തട്ടിയ യുവതിയുടെ ഭര്‍ത്താവ് ഷോറൂമില്‍ കയറി ഉടമയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. പ്രതിയെ ചന്തേര പോലീസ് പിന്നീട് അറസ്റ്റുചെയ്തു. പയ്യന്നൂര്‍ വെള്ളൂരിലെ എം. സന്തോഷിനെയാണ് (36) ചന്തേര എസ്.ഐ. മോഹനന്‍ അറസ്റ്റുചെയ്തത്. പ്രതിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

ചെറുവത്തൂര്‍ ടൗണിലെ സൈന്‍ ബജാജ് മോട്ടോര്‍സ് ഉടമ തച്ചങ്ങാട്ടെ കെ.എം. സലീമിനെയാണ് സന്തോഷ് കത്തിയുമായി വന്ന് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സന്തോഷ് കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചപ്പോള്‍ സലീം തടയുകയും ബഹളംകേട്ടെത്തിയവര്‍ സന്തോഷിനെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.

സന്തോഷിന്റെ ഭാര്യ മ്മിഞ്ഞിക്കോട്ടെ ഗീത (34) നേരത്തെ ബൈക്ക് ഷോറൂമില്‍ ശാഖാ മാനേജരായി ജോലിചെയ്തിരുന്നു. ഗീതയ്‌ക്കെതിരെ സ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയതിന് സൈന്‍ മോട്ടോര്‍സ് മാനേജിംഗ് ഡയറക്ടര്‍ ബാലചന്ദ്രന്റെ പരാതിയില്‍ ചന്തേര പോലീസ് ഒരുവര്‍ഷം മുമ്പ് കേസെടുത്തിരുന്നു. ഗീതയെ സ്ഥാപനത്തില്‍നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട വിരോധമാണ് സലീമിനെ ഷോറുമില്‍കയറി പ്രതി കുത്തിക്കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.

2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കമ്പനിയുടെ പേരിലുള്ള 18 ബൈക്കുകള്‍ കണക്കില്‍ കാണിക്കാതെ വില്‍പന നടത്തിയെന്നും ഇതിലൂടെ 18 ലക്ഷത്തോളം രൂപ ഗീത തട്ടിയെടുത്തതായുള്ള കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ബൈക്ക് ഷോറുമില്‍നിന്നും 18 ലക്ഷം രൂപ തട്ടിയ യുവതിയുടെ ഭര്‍ത്താവ് ഷോറൂം ഉടമയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; പ്രതി അറസ്റ്റില്‍

Related News:
ബൈക്ക് ഷോറൂമില്‍ 18 ലക്ഷത്തിന്റെ തട്ടിപ്പ്: യുവതി അറസ്റ്റില്‍


രാജ്യത്ത് കൊലക്കയര്‍ വേണോ വേണ്ടേ ? നിങ്ങള്‍ക്കും പ്രതികരിക്കാംRead: http://goo.gl/n99T6M
Posted by Kvartha World News on  Wednesday, August 5, 2015

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia