city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ താലിമാലതട്ടിയെടുത്ത സ്ത്രീകള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മാല ഉപേക്ഷിച്ച് കടന്നു

നീലേശ്വരം: (www.kasargodvartha.com 04/08/2015) സ്വകാര്യ ബസ് യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ സ്വര്‍ണ താലിമാല തട്ടിയെടുത്ത നാടോടിസ്ത്രീകള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മാല ബസില്‍തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തിങ്കളാഴ്ച കാഞ്ഞിരപൊയിലില്‍നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.

നീലേശ്വരം ചിറപ്പുറം ആലിങ്കീലില്‍ നിന്ന് ബസില്‍കയറിയ നാടോടി സ്ത്രീകള്‍ കാഞ്ഞിരപ്പൊയിലിലെ നാരായണന്റെ ഭാര്യ കാര്‍ത്യായനിയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ച് പവനിലധികം തൂക്കമുണ്ടായിരുന്ന സ്വര്‍ണമാലയാണ് തട്ടിയെടുത്തത്. ബസ് നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനിലെത്തിയപ്പോഴാണ് മാലനഷ്ടമായതായി കാര്‍ത്യായനി തിരിച്ചറിഞ്ഞത്.

ചിറപ്പുറത്ത്‌നിന്നും ബസില്‍കയറിയ നാടോടിസ്ത്രീകളുടെ നീക്കത്തില്‍ സംശയംതോന്നിയ ബസ് ക്ലീനര്‍ ഇവരെ സംശയമുണ്ടെന്ന് ബസിലെ യാത്രക്കാരെ അറിയിച്ചതോടെ ബസ് നിര്‍ത്തുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. ഇതിനിടയില്‍ മാല ഉപേക്ഷിച്ച് നാടോടി സ്ത്രീകള്‍ ബസില്‍നിന്ന് ഇറങ്ങിയോടി. യാത്രക്കാര്‍ ഇവരെ പിന്തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല. ബസ് യാത്രയ്ക്കിടയില്‍ മാലതട്ടിയെടുക്കുന്നസംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. രണ്ട് വര്‍ഷംമുമ്പ് ഇതേനാടോടി സ്ത്രീകള്‍ മാലമോഷണത്തിനിടയില്‍ പോലീസ് പിടിയിലായിരുന്നു.
ബസ് യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ താലിമാലതട്ടിയെടുത്ത സ്ത്രീകള്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മാല ഉപേക്ഷിച്ച് കടന്നു

Keywords:  Bus, Gold chain, Robbery, Theft, Nileshwaram, Kerala, Kasaragod, Attempt to snatch gold chain, Airline Travels.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia