city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെക്കില്‍ വളവില്‍ അപകടങ്ങളുടെ പെരുമഴക്കാലം; യാത്രക്കാര്‍ ഭീതിയില്‍

കാസര്‍കോട്: (www.kasargodvartha.com 14/08/2015) മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടും രക്ഷയില്ല. ദേശീയപാതയില്‍ കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടിലെ തെക്കില്‍ വളവില്‍ വാഹനാപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനയാത്ര അങ്ങേയറ്റം ഭീതിജനകമായിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് തെക്കില്‍ വളവില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ മരണപ്പെട്ട സംഭവം നടുക്കുന്ന ഓര്‍മ്മയായി ഇപ്പോഴും കാസര്‍കോട്ടുകാരുടെ മനസ്സിലുണ്ട്.

തെക്കില്‍ വളവിലുണ്ടായ ആദ്യത്തെ ഏറ്റവും വലിയ അപകടം. അതിനുശേഷവും ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നു. അനേകം പേര്‍ക്ക് പരിക്കേറ്റു. ജീവന്‍ നഷ്ടമായവരും ഏറെ. അപകടങ്ങള്‍ പതിവായതോടെ തെക്കില്‍ പാലത്തിനും ചട്ടഞ്ചാലിനും ഇടയില്‍ ദേശീയപാതയ്ക്ക് നടുവില്‍ വേര്‍തിരിവുണ്ടാക്കുന്ന സംവിധാനം ഉണ്ടാക്കി. വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നത് തടയാനായിരുന്നു ഇത്. പോരാത്തതിന് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. എന്നിട്ടും അപകടങ്ങള്‍ നാള്‍ക്കുനാള്‍ കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ല.

ഒരാഴ്ച മുമ്പാണ് ഇവിടെ സ്വകാര്യബസും മല്‍സ്യലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയും ഉച്ചയോടെയും രണ്ട് ലോറികള്‍ അപകടത്തില്‍പ്പെട്ടു. രാവിലെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുന്നിലിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഇതേ സ്ഥലത്ത് ലോറി മറിയുകയും ചെയ്തു. ചെറിയ വാഹനങ്ങളും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്. ദിനംപ്രതിയുള്ള ഗതാഗതക്കുരുക്കും തെക്കില്‍ വളവിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാക്കുന്നു.

ഗതാഗതക്കുരുക്കുണ്ടായാല്‍ അത് ഒഴിവാക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഗതാഗതക്കുരുക്കില്‍ അകപ്പെട്ട വാഹനങ്ങള്‍ ഒരുഭാഗത്തേക്കും തിരിക്കാനാകാതെ കുരുക്ക് നീങ്ങുന്നത് വരെ  അവിടെ തന്നെ നിര്‍ത്തിയിടേണ്ടിവരും. ദേശീയപാതയുടെ ഒരുഭാഗത്ത് കുന്നാണെങ്കില്‍ മറുഭാഗത്ത് അഗാധമായ താഴ്ചയാണ്. ഇതുവഴി സൂക്ഷ്മതയോടെ വാഹനമോടിച്ചില്ലെങ്കില്‍ ദുരന്തം സംഭവിക്കുമെന്നുറപ്പാണ്. തെക്കില്‍ വളവിലും തൊട്ടടുത്ത ബേവിഞ്ച വളവിലും വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ തടയാന്‍ പ്രായോഗികനടപടികള്‍ കൈക്കൊള്ളുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്കും സാധിച്ചിട്ടില്ല.
തെക്കില്‍ വളവില്‍ അപകടങ്ങളുടെ പെരുമഴക്കാലം; യാത്രക്കാര്‍ ഭീതിയില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia