ബ്രേക്കെന്ന് കരുതി ചവിട്ടിയത് ആക്‌സിലേറ്ററില്‍; നിയന്ത്രണംവിട്ട കാര്‍ 3 വാഹനങ്ങള്‍ തകര്‍ത്തു, നഷ്ടപരിഹാരം നല്‍കിയത് കയ്യോടെ
Aug 17, 2015, 13:24 IST
കുമ്പള: (www.kasargodvartha.com 17/08/2015) ബ്രേക്കെന്ന് കരുതി ചവിട്ടിയത് ആക്‌സിലേറ്ററില്‍. നിയന്ത്രണംവിട്ട കാര്‍ മൂന്ന്് വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. തകര്‍ന്ന വാഹനങ്ങള്‍ക്ക് കാറുടമ കയ്യോടെ നഷ്ടപരിഹാരം നല്‍കിയതിനാല്‍ അപകടം പോലീസ് കേസായില്ല. കുമ്പള ഗോപാലകൃഷ്ണ ഹാളിന് സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ കെ.എല്‍. 14 ആര്‍. 4694 നമ്പര്‍ മാരുതി സെലേറിയോ കാറാണ് അപകടം വരുത്തിയത്.
ആദ്യം സാന്‍ഡ്രോ കാറില്‍ഇടിച്ച കാര്‍ പിന്നീട് നിര്‍ത്തിയിട്ട ആക്ടീവ സ്‌കൂട്ടര്‍ തകര്‍ത്ത് തരിപ്പണമാക്കി. പിന്നീട് സ്വിഫ്റ്റ് കാറിലിടിച്ചാണ് കാര്‍ നിന്നത്. ആക്ടിവ സ്‌കൂട്ടര്‍ ഉടമ തനിക്ക് ഇനി സ്‌കൂട്ടര്‍ ആവശ്യമില്ലെന്ന് പറഞ്ഞതോടെ അദ്ദേഹത്തിന് 30,000 രൂപ റെഡി ക്യാഷായി നല്‍കി പ്രശ്‌നം തീര്‍ത്തു.
പിന്നീട് സ്വിഫ്റ്റ് കാര്‍ ഉടമയ്ക്ക് 12,500 രൂപയും സാന്‍ഡ്രോ കാറിന് 12,000 രൂപയും നഷ്ടപരിഹാരമായി നല്‍കിയതോടെ അപകടം പോലീസ് കേസില്ലാതെ അവസാനിച്ചു. ഭാഗ്യംകൊണ്ടാണ് ആളപായം ഒഴിവായത്.
Keywords: Kumbala, Kasaragod, Accident, Car-Accident, Bike-Accident, Kerala, Accident: 3 vehicles damaged, Fashion Gold.