അബ്ദുല്‍ ഖാദര്‍ മരിച്ചത് 18ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ
Aug 15, 2015, 17:43 IST
ദുബൈ: (www.kasargodvartha.com 15/08/2015) ദുബൈയിലെ വെല്‍ഫിറ്റ് ഗ്രൂപ്പ് ജീവനക്കാരനായ തളങ്കര കണ്ടത്തിലെ അബ്ദുല്‍ ഖാദറിന്റെ (40) ആകസ്മികമായ വിയോഗം സഹജീവനക്കാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തി. ശനിയാഴ്ച പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തിന് ശേഷം സമീപത്തെ ഹോട്ടലില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അബ്ദുല്‍ ഖാദര്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വിവരമറിഞ്ഞെത്തിയ ദുബൈ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുബൈയിലായിരുന്നപ്പോള്‍ വെല്‍ഫിറ്റ് ചെയര്‍മാന്‍ യഹ് യ തളങ്കരയോട് രക്ത സമ്മര്‍ദവും, മറ്റ് ചില അസ്വസ്ഥതയും ഉണ്ടായതിനാല്‍ അബ്ദുല്‍ ഖാദര്‍ നാട്ടിലേക്ക് പോകാനായി അവധി ചോദിച്ചിരുന്നു. അവധി അനുവദിച്ചതിനാല്‍ മൂന്ന് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു അബ്ദുല്‍ ഖാദര്‍. 18ന് വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. 15 വര്‍ഷമായി വെല്‍ഫിറ്റില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ പെരുമാറ്റം കൊണ്ടും ജോലിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടും വലിയൊരു സുഹൃദ് വലയത്തിന് ഉടമയായിരുന്നു.
ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് പോയതായിരുന്നു. മരണം പുലര്‍ച്ചെ തന്നെ സംഭവിച്ചെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞത് ശനിയാഴ്ച വൈകിട്ടോടെയായിരുന്നു. മരണ വിവരമറിഞ്ഞ് നിരവധി പേര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയിലെത്തിയെങ്കിലും നിയന്ത്രണമുള്ളതിനാല്‍ ഞായറാഴ്ച മാത്രമേ മൃതദേഹം കാണാനാകൂ എന്നാണ് അറിയിച്ചത്.
നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നാട്ടിലുള്ള വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ് യ തളങ്കരയുടെയും മറ്റും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അബ്ദുല്‍ ഖാദറിന്റെ സഹോദരന്‍ ഖാലിദും ദുബൈയില്‍ തന്നെയാണുള്ളത്.

Related News:
തളങ്കര സ്വദേശി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു
Keywords : Thalangara native dies in Dubai, Abdul Khader, Dubai, Kasaragod, Obituary, Abdul Khader, Thalangara native dies in Dubai.
Advertisement: