വീട്ടിലേക്ക് പോവുകയായിരുന്ന 11 കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധത്തിനിരയാക്കാന്‍ ശ്രമം; 2 പേര്‍ അറസ്റ്റില്‍
Aug 1, 2015, 10:14 IST
കുമ്പള: (www.kasargodvartha.com 01/08/2015) സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 11 കാരനെ ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കഴിഞ്ഞദിവസം ചുമതലയേറ്റ കുമ്പള പ്രിന്‍സിപ്പല്‍ എസ്.ഐ. അനൂപ് കുമാര്‍ അറസ്റ്റുചെയ്തു.
മുളിയടുക്കയിലെ രജനീഷ് (19), ചേതന്‍ (21) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. കുമ്പളയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ മുളിയടുക്കയിലെ 11 കാരനെയാണ് യുവാക്കള്‍ നായ്ക്കാപ്പില്‍വെച്ച് തട്ടിക്കൊണ്ടുപോയത്. ഒരുകിലോമീറ്റര്‍ ദൂരെയുള്ള കുറ്റിക്കാട്ടില്‍കൊണ്ടുപോയി വിദ്യാര്‍ത്ഥിയെ സംഘം പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് സംഘത്തിന്റെ പിടിയില്‍നിന്നും കുതറിയോടിയ വിദ്യാര്‍ത്ഥി നാട്ടിലെത്തി വിവരം ആളുകളോട് പറയുകയായിരുന്നു.
നാട്ടുകാര്‍ വിദ്യാര്‍ത്ഥിയെ ഉടന്‍തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് സംഘടിച്ചതോടെ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തുകയും വലിയരീതിയിലുള്ള സംഘര്‍ഷസാധ്യത ഒഴിവാക്കുകയുമായിരുന്നു. പിന്നീടാണ് അരമണിക്കൂറിനുള്ളില്‍തന്നെ പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

Keywords : Kumbala, Arrest, Molestation attempt, Student, Kasaragod, Kerala, 2 arrested for molesting attempt, Advertisement Royal Silks.