സി പി എം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ അക്രമം നടത്തിയ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Aug 25, 2015, 10:10 IST
നീലേശ്വരം: (www.kasargodvartha.com 25/08/2015) സി പി എം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ അക്രമം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലാണ് കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമവുമായി ബന്ധപ്പെട്ട് സി പി എം പ്രവര്‍ത്തകരായ പടന്നക്കാട് അനന്തംപള്ളയിലെ നസീബ്, രാജന്‍ എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
പരിക്കേറ്റ രോഗിയെയും കൊണ്ട് മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ ഇരുവരും നഴ്‌സുമാരെ അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ പരപ്പ ബാനത്തെ നിഷാദ് (30), കാലിച്ചാംപൊതിയിലെ സതീഷ് (29) എന്നവരെ നസീബും രാജനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രി മാനേജരുടെ പരാതിയില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അക്രമം നടത്തിയവരും അടിയേറ്റവരും ഒരേ പാര്‍ട്ടിയില്‍പ്പെട്ടവരായതിനാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
Related News:
ആശുപത്രിയില്‍ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം

Keywords : Nileshwaram, Kasaragod, Kerala, Arrest, Case, Security, Treatment, Liquor, 2 arrested for attacking hospital, Koolikkad Trade Center