റോഡില്‍വെച്ച ബൈക്കുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിന് അഡീഷണല്‍ എസ്.ഐയെ കയ്യേറ്റം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍
Aug 24, 2015, 12:26 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24/08/2015) റോഡിന് കുറുകെവെച്ച 2 ബൈക്കുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിന് അഡീഷണല്‍ എസ്.ഐയെ കയ്യേറ്റം ചെയ്ത രണ്ട് യുവാക്കളെ ചന്തേര പോലീസ് അറസ്റ്റുചെയ്തു. നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്.ഐയെ തെക്കേമാണിയാട്ടെ കെ. ചന്ദ്രനെ കയ്യേറ്റം ചെയ്ത ഈയ്യക്കാട്ടെ പ്രശാന്ത് (28), കാലിക്കടവിലെ രതീഷ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മാണിയാട്ട് പോളി ടെക്‌നിക്ക് റോഡില്‍ രണ്ട് ബൈക്കുകള്‍ കുറുകെവെച്ചതിനാല്‍ വാഹനത്തില്‍പോകാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് ബൈക്ക് മാറ്റാന്‍ എസ്.ഐ. ആവശ്യപ്പെട്ടപ്പോഴായിരുന്നു യുവാക്കള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. അറസ്റ്റിലായ പ്രതികളെ പിന്നീട് ജാമ്യംനല്‍കി വിട്ടയച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Trikaripur, Bike, Road, Road-side, arrest, Police, 2 arrested for assaulting police officer.
Advertisement: