city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; വ്യാപാരി ഞെട്ടി

കാസര്‍കോട്: (www.kasargodvartha.com 17/08/2015) ഒറ്റപ്രസവത്തില്‍ തെരുവ് നായയ്ക്ക് പിറന്നത് 10 കുട്ടികള്‍. എം.ജി. റോഡിലെ മാര്‍ക്കറ്റിന് സമീപം നൈഫ് ഗില്ലിയിലെ ഗ്യാലക്‌സി മൊബൈല്‍ ഷോപ്പിന് മുന്നിലാണ് തെരുവ് നായ പത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചത്. തിങ്കളാഴ്ച രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് കടയുടമ 10 കുട്ടികളേയും തള്ളപട്ടിയേയും കണ്ടത്.

കുട്ടികളും അമ്മയും കടവരാന്തയില്‍ നിരന്ന് കിടന്നതോടെ കടതുറക്കാനാകാതെ ഉടമ ഏറെനേരം വിഷമിച്ചു. പട്ടികളില്‍ ഒന്ന് ചത്തുപോയിരുന്നു. നായകുട്ടികളെ കാണാനായി നിരവധിപേരാണ് കടയ്ക്ക് സമീപം എത്തിയത്. തെരുവ് നായശല്യം രൂക്ഷമായിരിക്കുന്ന കാസര്‍കോട്ട് ഇത്തരത്തില്‍ തെരുവ് പട്ടികള്‍ എട്ടും പത്തും പ്രസവിക്കുന്നത് ഇവയുടെ വംശവര്‍ദ്ധനയ്ക്ക് കാരണമാവുകയാണ്.

വളര്‍ന്നുവലുതായി അക്രമണ സ്വഭാവം കാട്ടുന്നുണ്ട്. വീടുകള്‍ക്കും കടകള്‍ക്കും മുന്നില്‍വെക്കുന്ന ചെരിപ്പുകളും ചവിട്ടിയും മറ്റും കടിച്ചുകൊണ്ടുപോകുന്നത് നഗരവാസികള്‍ക്ക് ദുരിതമായിരിക്കുകയാണ്. പട്ടിശല്യംമൂലം വിദ്യാര്‍ത്ഥികള്‍ രാവിലെ മദ്രസയില്‍ പോകാനും മടികാണിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ പട്ടികള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങളും പെരുകിയിട്ടുണ്ട്. നഗരസഭയില്‍ പട്ടിപിടുത്തം നടന്നിട്ട് വര്‍ഷങ്ങളായി.
ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍; വ്യാപാരി ഞെട്ടി

Keywords: Kasaragod, Kerala, Dog, Delivery, Child, Shop, 10 puppies with dog at shop front, Malabar Wedding

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia