തലപ്പാടിയില്‍ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു
Jul 16, 2015, 11:05 IST
മംഗളൂരു: (www.kasargodvartha.com 16/07/2015) തലപ്പാടിയില്‍ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. തുമ്മിനാട്ടെ പ്രദീപി (26) നാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രിയാണ് സംഭവം. തലപ്പാടിയില്‍ ബസിറങ്ങി അനുജന്‍ ലക്ഷ്മികാന്തിനടുത്തേക്ക് നടന്നു പോകുന്നിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേകയായിരുന്നു. ദേവിപുര എന്ന സ്ഥലത്താണ് അനുജന്‍ ഉണ്ടായിരുന്നത്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ തലപ്പാടി ബസ് സ്റ്റോപ്പില്‍ ബൈക്കിലെത്തിയതായിരുന്നു ലക്ഷ്മികാന്ത്.
സംഭവം നേരില്‍ കണ്ട അനുജന്‍ പ്രദീപിനെ ഉടന്‍ തൊക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയില്‍ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോര്‍പറേഷന്‍ ബാങ്കിലെ ജീവനക്കാരനാണ് പ്രദീപ്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ജൂലൈ 13ന് രാത്രി മോഷ്ടാക്കളെന്ന് സംശയിച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പേരെ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും കാറിന് കേടുവരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് ജീവനക്കാരന് പരിക്കേറ്റത്.

Keywords : Youth stabbed by two unidentified persons near Talapady, Youth, Stabbed, Unidentified, Night, Talapady, Pradeep (26), Two bike-borne persons.