കുപ്രസിദ്ധ വാഹന മോഷ്ടാവ് ഷാനു അറസ്റ്റില്‍
Jul 24, 2015, 12:09 IST
കാസര്‍കോട്: (www.kasargodvartha.com 24/07/2015) കുപ്രസിദ്ധ വാഹന മോഷ്ടാവിനെ കാസര്‍കോട് പോലീസ് അറസ്റ്റുചെയ്തു. ഉദുമ കൂളിക്കുന്നിലെ ഷാനു എന്ന റംസാനെ(20) യാണ് പോലീസ് വെള്ളിയാഴ്ച രാവിലെ കാസര്‍കോട് ടൗണില്‍വെച്ച് അറസ്റ്റുചെയ്തത്. ഈമാസം 11ന് പുലര്‍ച്ചെ രണ്ട് മണിക്ക് ചെമ്മനാട്ടെ റഫീഖിന്റെ വര്‍ക് ഷോപ്പിന് മുന്നില്‍ നിര്‍ന്നിയിട്ടിരുന്ന ദൃശ്യ മുബാറക്കിന്റെ സ്‌കോര്‍പിയോകാര്‍ മോഷ്ടിച്ച കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.
Advertisement:
കര്‍ണാടക സുള്ള്യയില്‍വെച്ച് സ്‌കോര്‍പിയോ അപകടത്തില്‍പെടുകയും സ്‌കോര്‍പിയോ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയുമായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 27ന് ബൈക്ക് കവര്‍ച്ചചെയ്തകേസിലും ചട്ടഞ്ചാല്‍, ഉള്ളാള്‍ എന്നിവിടങ്ങളില്‍നിന്നും ബൈക്ക് മോഷ്ടിച്ചകേസിലും രണ്ട് മാസം മുമ്പ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍വെച്ച് ബൈക്ക് കവര്‍ന്ന കേസിലും ബേക്കലില്‍നിന്നും ഒരുമാസം മുമ്പ് മറ്റൊരു ബൈക്ക് കവര്‍ന്ന കേസിലും ഷാനു പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഒരുമാസം മുമ്പ് കാസര്‍കോട് നഗരത്തിലെ ഒരു തീയേറ്ററിന് മുന്നില്‍നിന്ന് ബൈക്ക് മോഷ്ടിച്ച് ചെമ്മനാട് കറങ്ങുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ടപ്പോള്‍ ഷാനു പോലീസിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടിരുന്നു. ബേക്കല്‍ പോലീസ് സ്‌റ്റേഷന് പരിധിയില്‍വെച്ച് വഴിയില്‍ നടന്നുപോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍നിന്നും സ്വര്‍ണമാല കവര്‍ച്ചചെയ്തകേസിലും ഷാനു പ്രതിയാണ്.
കാസര്‍കോട് ടൗണ്‍ എസ്.ഐമാരായ രവി, ആദംഖാന്‍, ഫിലിപ് തോമസ്, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ബി.കെ. ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍, ലക്ഷ്മീഷന്‍, ശ്രീജിത്ത് അബൂബക്കര്‍ കല്ലായി, നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Keywords: Youth arrested in vehicle theft case, Kasaragod, Theft, Robbery, Kerala, Butterfly, Shanu.