അനധികൃത സ്വത്ത് സമ്പാദനം: ബദിയടുക്ക പഞ്ചായത്ത് ഓവര്‍സിയറുടെ വീടുകളിലും ഓഫീസിലും റെയ്ഡ്
Jul 15, 2015, 13:30 IST
ബദിയടുക്ക: (www.kasargodvartha.com 15/04/2015) അനധികൃത സ്വത്ത് സമ്പാദിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ബദിയടുക്ക പഞ്ചായത്ത് ഓവര്‍സിയറുടെ വീടുകളിലും ഓഫീസിലും റെയ്ഡ്. ബദിയടുക്ക പഞ്ചായത്ത് ഓഫീസിലെ ഓവര്‍ സിയര്‍ സുഭാഷിന്റെ വീട്ടിലും ഓഫീസിലുമാണ് ഒരേസമയം റെയ്ഡ് നടത്തുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തിന്റെ വിദ്യാനഗര്‍ പന്നിപ്പാറയിലെ ഇപ്പോഴത്തെ വീട്ടിലും ആലപ്പുഴയിലെ തറവാട് വീട്ടിലും പഞ്ചായത്ത് ഓഫീസിലും റെയ്ഡ് നടത്തിയത്.
പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരില്‍നിന്നും വന്‍തുക കൈക്കൂലി വാങ്ങുന്നതായും കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നതില്‍ വലിയ ക്രമക്കേട് നടത്തുന്നതുമായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് ആരംഭിച്ചിരിക്കുന്നത്.
റെയ്ഡില്‍ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചോയെന്നകാര്യം വ്യക്തമല്ല. പഞ്ചായത്തിലെ നിരവധി ഫയലുകളും രേഖകളും പരിശോധനയ്ക്കായി വിജിലന്‍സ് സംഘം ശേഖരിച്ചിട്ടുണ്ട്. റെയ്ഡ് തുടരുകയാണ്.

Keywords: Vigilance-raid, Badiyadukka, Kasaragod, Kerala, Panchayath office, Vigilance raid in Panchayath Overseer, Mahathma College
Advertisement: