ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി
Jul 18, 2015, 19:21 IST
അഡൂര്‍: (www.kasargodvartha.com 18.07.2015) അഡൂര്‍ പള്ളങ്കോട് പള്ളത്തൂര്‍ പാലത്തില്‍ നിന്നും ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. കുമ്പള അഡീഷണല്‍ എസ്.ഐ മുള്ളേരിയയിലെ നാരായണ നായ്ക്കി (52) നെയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്.
ശനിയാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആദൂര്‍ സി.ഐ. എ. സതീഷ് കുമാര്‍, എസ്.ഐ ദയാനന്ദ എന്നിവരുടെയും കാസര്‍കോട്ടുനിന്നും എത്തിയ ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയാണ്.
കര്‍ണാടക - കേരള അതിര്‍ത്തി പ്രദേശത്തുള്ളതാണ് പള്ളത്തൂര്‍ പാലം. കനത്ത മഴ കാരണം ശനിയാഴ്ച പാലം കരകവിഞ്ഞ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ഇതുമൂലം മറ്റു വാഹനങ്ങളെല്ലാം വഴിതിരിച്ചാണ് പോയിരുന്നത്. കര്‍ണാടക ഭാഗത്ത് നിന്നും ബൈക്കില്‍ വരികയായിരുന്നു നാരായണ നായിക്ക്. പുഴയ്ക്ക് സമീപമുണ്ടായിരുന്ന സ്ത്രീ, പാലം കവിഞ്ഞൊഴുകുന്നതിനാല്‍ ഇതുവഴി സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ കൈവരിയില്ലാത്ത പാലത്തിലൂടെ ബൈക്കോടിച്ച് പോവുകയായിരുന്നു. ഇതിനിടയിലാണ് മലവെള്ള പാച്ചിലില്‍ പെട്ടത്. നാരായണ നായിക്കിനൊപ്പം ബൈക്കിന് പിറകിലുണ്ടായിരുന്നയാളും ഒഴുക്കില്‍ പെട്ടുവെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ഇയാള്‍ പാലത്തിനിപ്പുറം ഇറങ്ങിയിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയത്.

[NEWS UPDATED]