city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാലസദനത്തില്‍ നിന്നും ആയയുടെ പണവും സിംകാര്‍ഡുമെടുത്ത് ഇരട്ടക്കുട്ടികള്‍ മുങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 28/07/2015) ബാലസദനത്തില്‍ നിന്നും ഇരട്ടക്കുട്ടികള്‍ ആയയുടെ 8,000 രൂപയും സിം കാര്‍ഡുമെടുത്ത് മുങ്ങി. സേവാഭാരതിയുടെ നിയന്ത്രണത്തില്‍ ഏച്ചിക്കാനത്ത് പ്രവര്‍ത്തിച്ചു വരുന്ന വൃന്ദാവനം ബാലസദനത്തിലാണ് സംഭവം.

ഞായറാഴ്ച എത്തിയ കണ്ണൂര്‍ ജില്ലയിലെ ആറളം സ്വദേശികളായ ഇരട്ടക്കുട്ടികളാണ് നാടകീയമായി മുങ്ങിയത്. ഞായറാഴ്ച രാവിലെ 10 മണിയോടെ മാതാവ് ജാന്‍സിയാണ് തന്റെ പതിമൂന്ന് വയസ് വീതം പ്രായമുള്ള ഇരട്ടക്കുട്ടികളെ ബാലസദനത്തില്‍ എത്തിച്ചത്. ജീവിക്കാന്‍ വഴിയില്ലെന്നും ഇവരുടെ തുടര്‍ പഠനം വഴിമുട്ടി നില്‍ക്കുകയാണെന്നും ബാലസദനത്തിലെത്തിയ ജാന്‍സി പറഞ്ഞിരുന്നു.

സാധാരണ ഈ ബാലസദനത്തില്‍ കുട്ടികളെ പാര്‍പ്പിക്കണമെങ്കില്‍ വ്യക്തമായ മേല്‍വിലാസവും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുമൊക്കെ ആവശ്യമാണ്. ബാലസദനം നടത്തിപ്പുകാര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ തിങ്കളാഴ്ച അത് എത്തിക്കാമെന്നും അതുവരെ കുട്ടികളെ ബാലസദനത്തില്‍ പാര്‍പ്പിക്കണമെന്നും പറഞ്ഞ് ജാന്‍സി മടങ്ങി.

ഇതിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടികളെ കാണാതാവുന്നത്. ആയ പത്മിനി അടുക്കളയിലെ മേശവലിപ്പില്‍ വെച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. സംഭവം സംബന്ധിച്ച് ബാലസദനം അധികൃതര്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി.

സെബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സിം കാര്‍ഡ് കണ്ണൂരിലെ ടവര്‍ പരിധിയിലാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നഘടിപ്പിച്ച് ഈ മൊബൈല്‍ ഫോണ്‍ ഇവര്‍ ഉപയോഗിച്ചതായി സൂചനയുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടി അന്വേഷണം പുരോഗമിക്കുകയാണ്. ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമനാണ് അന്വേഷണം നടത്തുന്നത്.

ബാലസദനത്തില്‍ നിന്നും ആയയുടെ പണവും സിംകാര്‍ഡുമെടുത്ത് ഇരട്ടക്കുട്ടികള്‍ മുങ്ങി

Keywords : Missing, Boys, Robbery, Mobile Phone, Sim card, Police, Complaint, Investigation, Kasaragod, Kanhangad,Twins go missing from child home.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia