ദുരന്തങ്ങള്‍ വേട്ടയാടുന്നു; കുമ്പള പോലീസ് സ്‌റ്റേഷന്‍ ശോകമൂകം
Jul 19, 2015, 14:20 IST
കുമ്പള: (www.kasargodvartha.com 19/07/2015) ദുരന്തങ്ങള്‍ ഒരു പോലീസ് സ്‌റ്റേഷനെ ശാപം പോലെ വേട്ടയാടുന്നു. കുമ്പള പോലീസ് സ്‌റ്റേഷനാണ് ഈ ദുര്‍ഗതി. ഒന്നിട വിട്ട ദിവസങ്ങളില്‍ രണ്ടു സഹപ്രവര്‍ത്തകരെ നഷ്ടമായതിന്റെ മനോവ്യഥയിലാണ് കുമ്പള പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍. കഴിഞ്ഞ ദിവസമാണ് കുമ്പള പോലീസ് സ്‌റ്റേഷനിലെ അഡീ. എസ്.ഐ. കെ.പി. സുരേന്ദ്രന്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരണപ്പെട്ടത്. ഈ സംഭവം വരുത്തിയ വേദന വിട്ടുമാറുന്നതിന് മുമ്പ് പോലീസുകാരെ തേടിയെത്തിയത് ഇതേ സ്‌റ്റേഷനിലെ മറ്റൊരു അഡീ. എസ്.ഐയായ നാരായണ നായകിനെ അഡൂര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട കാണാതായെന്ന വിവരമാണ്.
നാരായണ നായകിനെ കണ്ടെത്തുന്നതിന് പുഴയില്‍ നടത്തിവരികയായിരുന്ന തിരച്ചില്‍ കുത്തൊഴുക്ക് കാരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെ ജീവനോടെ തന്നെ തിരിച്ചുകിട്ടണമെന്ന പ്രാര്‍ത്ഥനയിലാണ് കുമ്പള സ്റ്റേഷനിലെ ഓരോ പോലീസ് ഉദ്യോഗസ്ഥനും. തുടര്‍ച്ചായയി ഉണ്ടായ ദുരന്തം പോലീസുകാരെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Police, River, Missing, Police officers, Search, River, Bike, Tragedy in Kumbala PS.
Advertisement: